ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെന്റ്. പീറ്റേഴ്സ് മാർത്തോമ്മാ ഇടവക ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള റാഫിൾ കൂപ്പണിന്റെ പ്രകാശനവും, ആദ്യ വില്പനയും സെപ്‌റ്റംബർ മാസം 1-ആം തീയതി വെള്ളിയാഴ്ച അബ്ബാസിയ ആരാധനാലയത്തിൽ
വെച്ച് വിശുദ്ധ കുർബ്ബാനന്തരം രക്ഷാധികാരി റവ. ജേക്കബ് വറുഗീസ് അച്ചൻ പീറ്റേഴ്സ് ഫെസ്റ്റ് ജനറൽ കൺവീനർ പുന്നുസ് അഞ്ചേരിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു .
ഇടവകയുടെ ഈ വർഷത്തെ ഹാർവെസ്റ് ഫെസ്റ്റിവൽ 2023 ഒക്‌ടോബർ മാസം 27 – ആം തീയതി അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്. 15 അംഗ കമ്മറ്റി രൂപികരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.