ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആട്തോമയുടെ രണ്ടാം വരവ് ആഘോഷമാക്കി കുവൈറ്റിലെ ആരാധകർ. സ്ഫടികം 4K യ്ക്ക് കുവൈറ്റിൽ ഉജ്ജ്വല വരവേൽപ്പ്. കേരളത്തിൽ റിലീസ് ചെയ്ത് ഏകദേശം ഒരു മാസത്തിനു ശേഷമാണ് കുവൈറ്റിൽ റിലീസ് നടത്തിയതെങ്കിലും ചിത്രത്തിന് വൻ വരവേൽപ്പാണ് കുവൈറ്റിൽ മോഹൻലാൽ ആരാധകർ നൽകിയത്.
ഖൈത്താൻ ഓസോൺ സിനിമാസ്സിൽ ലാൽ കെയേഴ്‌സാണ് ആരാധകർക്കായി ഫാൻസ് ഷോ സംഘടിപ്പിച്ചത്. പ്രദർശനത്തിന് മുമ്പായി ഫാൻസ് അസോസിയേഷൻ ഒത്തു ചേരുകയും വിജയഘോഷത്തിൻ്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കിടുകയും ചെയ്തു. കാലഘട്ടത്തിന് അനുയോജ്യമായി നൂതന സാങ്കേതിക വിദ്യയിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രേക്ഷകർ ഉജ്ജ്വല സ്വീകരണം നൽകി.
ലാൽ കെയെർസ് കുവൈറ്റ് പ്രസിഡന്റ് രാജേഷ്, കുവൈറ്റ് കോഡിനേറ്റർ ഷിബിൻലാൽ, ട്രഷറർ അനീഷ് നായർ ഫാൻസ് ഷോ കോഡിനേറ്റർ ജോർലി, യുഎഇ എക്സ്ചേഞ്ച് കുവൈറ്റ് മാർക്കറ്റിംഗ് മാനേജർ ശ്രീരാജ് സലിം, വിബീഷ് ചിറ്റിലപ്പള്ളി, ഓസോൺ സിനിമാസ് മാനേജർ പ്രമോദ് സുരേന്ദ്രൻ, ഡെറിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
More Stories
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു