സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ തിരുവോണസ്പന്ദനം കുടുംബസംഗമവും ഓണാഘോഷവും ബിജുഭവൻസ് ഉദ്ഘാടനം ചെയ്തു. കബദിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മെമ്പർ ന്മാർക്കുള്ള മെഡിക്കൽ കാർഡ് വിതരണം ചെയ്തു. റെജികുമാർ ( സെക്ര : ) ഉത്തമൻ (ജോ:സെക്ര ) ഫാസില (പി. ആർ. ഒ ) രമാദേവി ( വൈ: പ്രസി ) സജിനി , എൽസമ്മ , ഹുസൈൻ എ.കെ എന്നിവർ ആശംസകൾ നേർന്നു.
തിരുവാതിരക്കളി,താലപ്പൊലി, കേരളമങ്ക , കേരളമാരൻ മറ്റ് വിവിതങ്ങളായ കലാപരിപാടികളും അരങ്ങേറി. ടീം ആയി ചേർന്ന് അവതരിപ്പിച്ച നാടൻ പാട്ടുകൾ പരിപാടിക്ക് മാറ്റു കൂട്ടി. ഓണസദ്യയും ഒരുക്കി.
എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയേഷ്, ഷീന , ശോഭ , ഹനീഫ , മിനി, സൈലേഷ്, ശ്രീകുമാർ, താഹ എന്നിവർ പരിപാടി നിയന്ത്രിച്ചു. കോർഡിനേറ്റർ ഷീന നന്ദി പറഞ്ഞു.
More Stories
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് ബയോമെട്രിക് രജിസ്ട്രേഷൻ സെന്ററിൻെറ സായാഹ്ന സമയ സേവനം ജനുവരി 31 വരെ മാത്രം.