ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സൗഹൃദ വേദി സാൽമിയ 2024-25 ദ്വിവർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയി രാജൻ എ.കെ.ആർ നേയും, സെക്രട്ടറി ആയി അനീഷ ജേക്കബ് നേയും, ജനറൽ കൺവീനർ ആയി അമീർ കാരണത്തിനേയും തെരെഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റ് – നസീർ കൊച്ചിൻ ,ജോയിന്റ് സെക്രട്ടറി ജ്യോതി പാർവതി എന്നിവരാണ്. ജോർജ് പയസ് , മനോജ് പരിമണം, സിസിൽ കൃഷ്ണൻ, ഹേമന്ത് കുമാർ, അജയ് നായർ, വിഷ്‍ണു നടേശ്, വിവേക് എം. വി, ഡോക്ടർ: രാഹുൽ രാജ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. സൗഹൃദവേദി സെൻട്രൽ ഹാളിൽ വെച്ച് നടത്തിയ സൗഹൃദ ഇഫ്താർ സംഗമത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ശ്രീ:സക്കീർ ഹുസൈൻ തുവ്വൂരിന്റെ സാന്നിധ്യത്തിൽ മുഹമ്മദ് ഷിബിലി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. മുൻ പ്രസിഡന്റ് ശ്രീ. ജോർജ് പയസ്സ്, മുൻ സെക്രട്ടറി മനോജ് പരിമണം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.