ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച്, മാർച്ച് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 5 മണി വരെ സാരഥി കുവൈറ്റ് കേന്ദ്ര വനിതാവേദി ആരോഗ്യ സംഗീത സാമ്പത്തിക മേഖലകളിലെ മികവ് തെളിയിച്ച വനിതാ രത്നങ്ങളെ വിശിഷ്ടാഥിതികളായി പങ്കെടുപ്പിച്ചുകൊണ്ട് “പെറ്റൽസ് – 2024 ” എന്ന നാമധേയത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. സാരഥിയുടെ വിവിധ യൂണിറ്റ് വനിതാവേദി അംഗങ്ങൾ അവതരിപ്പിച്ച വർണാഭമായ കലാപരിപാടികൾ വനിതാദിനത്തിന്റെ മാറ്റ് കൂട്ടി.
സാരഥി കേന്ദ്ര വനിതാ വേദി
ചെയർപേഴ്സൺ പ്രീതി പ്രശാന്തിന്റെ അധ്യക്ഷതയിൽ അരങ്ങേറിയ പരിപാടിക്ക്, കുവൈറ്റിലെ പ്രഗത്ഭയായ ഗൈനക്കോളജിസ്റ് ഡോ. സരിത പി ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതം കേന്ദ്ര വനിതാവേദി ജോയിന്റ് സെക്രട്ടറി ആശാ ജയകൃഷ്ണനും കൃതജ്ഞത ട്രെഷറർ സിജി പ്രദീപും നിർവഹിച്ചു.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായുള്ള തടസ്സങ്ങൾ മറികടക്കുന്നതിലും അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിലും കുടുംബത്തിലെ സാമ്പത്തിക ഭദ്രതയിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വളരെ ലളിതമായും കൃത്യമായും കുവൈറ്റിലെ പ്രമുഖ ചാർട്ടഡ് അക്കൗണ്ടന്റും പരിപാടിയുടെ മുഖ്യ പ്രഭാഷകയുമായിരുന്ന സിന്ധു മോൾ തോമസ് അവതരിപ്പിച്ചു. പെറ്റൽസ്- 2024 ന്റെ വേദിയെ സംഗീതസാന്ദ്രമാക്കിക്കൊണ്ട്
കുവൈറ്റിലെ വാനമ്പാടിയും കലാ സാംസ്‌കാരിക മേഖലയിൽ അറിയപ്പെടുന്ന ഗായികയുമായ സിന്ധു രമേശ് നിറഞ്ഞു നിന്നു.
സാരഥി ഹെൽത്ത്ക്ലബ് ചീഫ് കോർഡിനേറ്റർ ഷൈനി അരുൺ സ്ത്രീകളിൽ ഉണ്ടാകുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥയെ ആസ്പദമാക്കി അവബോധ ക്ലാസെടുത്തു. സാരഥി ഗുരുദർശനവേദി ഏരിയ കോർഡിനേറ്റർ അനില സുധിൻ ഗുരുദേവദർശനത്തെകുറിച്ചും ഗുരുദേവനെ അറിയേണ്ട ആവശ്യകതയെപ്പറ്റിയും ഏവരെയും ഓർമിപ്പിച്ചു.
വനിതാദിനത്തിൽ വിശിഷ്ടഅതിഥികളായി എത്തിയവർക്കും പരിപാടികൾ അവതരിപ്പിച്ച എല്ലാ യൂണിറ്റ് വനിതാവേദി അംഗങ്ങൾക്കും വനിതാദിനത്തിനു അനുയോജ്യമായ പേര് നിർദ്ദേശിച്ച ഹസ്സാവി നോർത്ത് യൂണിറ്റിലെ വനിതാരത്നം രമ്യ ദിനുവിനും കേന്ദ്രവനിതാവേദി സ്നേഹോപഹാരങ്ങൾ നൽകി. കേന്ദ്ര വനിതാവേദി വൈസ് ചെയർപേഴ്സൺ രശ്മി ഷിജുവിന്റെ നേതൃത്വത്തിൽ,
യൂണിറ്റ് വനിതാവേദികളിൽ സ്വയംതൊഴിൽ നടത്തുന്ന നിരവധി വനിതകളെ വേദിയിൽ വെച്ച് ആദരിക്കുകയും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചതിന് വേദി സാക്ഷ്യം വഹിക്കുകയും ചെയ്തു.
കേന്ദ്ര വനിതാവേദി ജോയിന്റ് സെക്രട്ടറി ആശാ ജയകൃഷ്ണനും ട്രെഷറർ സിജി പ്രദീപും വൈസ് ചെയർപേഴ്സൺ രശ്മി ഷിജുവും നേതൃത്വം നിർവഹിച്ച പരിപാടിയിൽ ചെയർപേഴ്സൺ പ്രീതി പ്രശാന്ത് വനിതാവേദിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന എല്ലാ വനിതാവേദി അംഗങ്ങളോടുമുള്ള നന്ദിയും സ്‌നേഹാദരവും അറിയിച്ചു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപാരികളോടെ പെറ്റൽസ് -2024 ന്റെ വേദിക്കു തിരശീലവീണു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.