ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുട്ടികളുടെ വ്യക്തിത്വ വികസനത്തോടൊപ്പം ഉല്ലാസത്തിനും പ്രാധാന്യം നൽകി കൊണ്ട് സാരഥി കുവൈറ്റിൻറെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനമായ സാരഥി സെൻ്റർ ഫോർ എക്‌സലൻസിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 26, 27 തീയതികളിൽ “സ്പാർക്കിൾ -2024″ സീസൺ 3, കബ്‌ദിൽ സംഘടിപ്പിച്ചു .
പ്രസ്തുത വർക്ക് ഷോപ്പിൻറെ ഉൽഘാടനം സാരഥി കുവൈറ്റ് ജനറൽ സെക്രട്ടറി ജയൻ സദാശിവൻ നിർവഹിച്ചു. രൂപേഷ് രവിയുടെ “A goal without a plan is just a wish ” എന്ന വർക്ഷോപ്പിലൂടെ കളികളും കാര്യങ്ങളുമായി ഭാവിയെപ്പറ്റി സ്വപ്നം കാണുന്നതിനും, ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഒപ്പം ടീം വർക്കിൻറെ പ്രാധാന്യം മനസ്സിലാക്കിക്കുവാനും കഴിഞ്ഞു. തുടർന്ന് മോളി ദിവാകരൻ “Socio culture adaptability and awareness on drug abuse “എന്ന സാമൂഹിക പ്രസക്തമായ വിഷയത്തിൽ കുട്ടികളുമായി സംവേദിച്ചു. തുടർന്ന് നീന്തൽ പരിശീലനവും, വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
രണ്ടാം ദിനത്തിൽ രശ്മി ഷിജു കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനാവശ്യമായ ഏകാഗ്രത വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ രീതികൾ പരിശീലിപ്പിച്ചു.
ഉച്ചക്ക് ശേഷം സുനീഷ് ഐ വി യും ലിപി പ്രസീദും ചേർന്ന് നടത്തിയ “Netizen journalizam ” എന്ന വർക്ക് ഷോപ്പിൽ ഒരു മണിക്കൂർ കൊണ്ട് ഒരു സ്റ്റോറി, ന്യൂസ് ആയി അവതരിപ്പിക്കുന്ന പ്രോജെക്ടിൽ സംഘടകരെ പോലും വിസ്‍മയിപ്പിക്കുന്ന രീതിയിലുള്ള പ്രകടനമാണ് കുട്ടികൾ കാഴ്ചവെച്ചത്. ബെസ്റ്റ് ന്യൂസ് റൈറ്ററായി റിഷി പ്രസീദ്, കാർത്തിക് സജികുമാർ, രോഹിത് രാജ് എന്നിവരെയും ബെസ്റ്റ് ന്യൂസ് ആങ്കർമാരായി കാർത്തിക് സിജിത്ത്, മൈത്രേയി ഷാജൻ, നൈവിൻ ജിതിൻ എന്നിവരെയും ബെസ്റ്റ് ന്യൂസ് റിപ്പോർട്ടർമാരായി എഡ്‌വിൻ അലക്സ്, അക്ഷിത മനോജ്, ഹിമ രഘു എന്നിവരെയും തെരഞ്ഞെടുത്തു.
പങ്കെടുത്ത കുട്ടികളെ Brave Battalion, Dynamic Dragons, Elite Eagles, Fearless Falcons, Sparkling Minds എന്നീ പേരുകളിലുള്ള പത്തുകുട്ടികൾ വീതമുള്ള അഞ്ചു ടീമുകളായി തിരിച്ചാണ് വർക്ക് ഷോപ്പ് നടത്തിയത്. ടീമുകളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഫിയർലസ് ഫാൽക്കൺ, എലൈറ്റ് ഈഗിൾസ്, സ്പാർക്ലിംഗ് മൈൻഡ്സ് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സിബി പുരുഷോത്തമൻ, കുമാരി ഗായത്രി ജയൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗയിമുകളും കൾച്ചറൽ പ്രോഗ്രാമുകളും പരിപാടിക്ക് മിഴിവേകി.
കേരള സർക്കാരിൻറെ ASAP അഫിലിയേഷൻ, കേന്ദ്രഗവൺമെൻറിൻറെ SMART അഫിലിയേഷൻ, കൂടാതെ ISO 9001-2015 സർട്ടിഫിക്കേഷനുമുള്ള SCFE Academy യുടെ സ്കിൽ ഡവലപ്പ്മെന്റ് ട്രെയിനിങ് സർട്ടിഫിക്കറ്റുകൾ പങ്കെടുത്ത എല്ലാ കുട്ടികൾക്കും നല്കി.
കുട്ടികളുടെ നേതൃത്വ നൈപുണ്യത്തെ വളർത്തിയെടുക്കാനുള്ള ഒരു വേദിയായി മാറിയ SPARKLE 2024 ഒരു വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവരോടും SCFE നന്ദി അറിയിച്ചു.
More Stories
ഓൾ കേരളാ പ്രസിദ്ധീകരണത്തിന് ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,കേരളാ സംസ്ഥാന കമ്മിറ്റി ഓഫീസ് -ശിലാസ്ഥാപനം നടത്തി
കുവൈത്ത് കെഎംസിസി മൂന്ന് ജില്ലാ സംയുക്തമായി ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
ട്രാസ്ക് മെഡിക്കൽ ക്യാമ്പ് 2K24