February 24, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാരഥി കുവൈറ്റ് ഹവല്ലി  സമിതി പൊതുയോഗവും    തിരഞ്ഞെടുപ്പും

ന്യൂസ് ബ്യൂറോ , കുവൈറ്റ്

കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റ് ഹവല്ലി പ്രാദേശിക സമിതി പൊതുയോഗം ,യൂണിറ്റ് കൺവീനർ വിമലിന്റെ അധ്യക്ഷതയിൽ ,സാരഥി കുവൈറ്റ്‌ പ്രസിഡന്റ്‌ കെ .ആർ .അജി ഉത്ഘാടനം ചെയ്തു. യൂണിറ്റ് വനിതാ വേദി ജോയിന്റ് ട്രഷ: സേതുന സുനിൽ സ്വാഗതം ആശംസിച്ചു.

            ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രെഷറർ  ദിനു കമൽ, ട്രസ്റ്റ്‌ വൈസ് ചെയർമാൻ വിനോദ് കുമാർ, വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, പേട്രൺ സുരേഷ് കൊച്ചത്ത് ,സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ, സ്ട്രാറ്റെജിക് അഡ്വൈസർ സുരേഷ് കെ പി, സി എസ് ബാബു, സെൻട്രൽ ജോ ട്രെഷ: അരുൺ സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു .

        മുതിർന്ന അംഗങ്ങളെ പൊതുയോഗത്തിൽ ആദരിക്കുകയും,പഠനത്തിൽ മികവ് തെളിയിച്ച കുട്ടികൾക്ക് മെമോന്റോ നൽകുകയും ചെയ്തു.
പേട്രൻ: സുരേഷ് കൊച്ചത്, ട്രസ്റ്റ്‌ സെക്രട്ടറി ജിതിൻ ദാസ്, മുൻ വൈസ് പ്രസിഡന്റ്റ് സതീഷ് പ്രഭാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ ഐക്യകണ്ടേന   പുതിയ ഭരണസമിതിയെ  തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ: രാംദാസ്  (കൺ), വിമൽ കുമാർ (ജോ.കൺ), അജയകുമാർ  (സെക്ര), സുനിൽ കാട്ടപ്പള്ളി (ജോ.സെക്ര) , സുനിൽ കുമാർ വി കെ  (ട്രഷ), സുനിൽ കുമാർ ഇ സി (ജോ.ട്രഷ),   രാജ വി (എക്സിക്യുട്ടീവ് അംഗം), മനു രജി കുമാർ  , സുനിൽ കൃഷ്ണ (മാനേജ്മെൻ്റ് കമ്മിറ്റി),

സുശീല വിജയകുമാർ  (വനിതാ വേദി കൺവീനർ), സൂര്യ ലാൽജി  (ജോ.കൺവീനർ), രമ വിദ്യാധരൻ (സെക്ര), സേതുന സുനിൽ  (ജോ. സെക്ര), റീജ രാം ദാസ്  (ട്രഷ), ഉഷ നടരാജൻ  (ജോ.ട്രഷ).

error: Content is protected !!