ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനം ആയ SCFE Academy യുടെ നേതൃത്വത്തിൽ 2023 ഫെബ്രുവരി മാസം തുടക്കം കുറിച്ച *”Basic Computer & MS Office”* ക്ലാസ്സിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും പങ്കെടുത്തതിൽ ഒന്നും രണ്ടും ബാച്ചിലെ പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനവും 11th ഓഗസ്റ്റ് 2023 വൈകിട്ട് മംഗഫ് ഡിലൈറ്റ്സ് ഹാളിൽ വെച്ച് നടത്തപെടുകയുണ്ടായി.
സാരഥി ട്രസ്റ്റ് ചെയർമാൻ എൻ എസ് ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സാരഥി പ്രസിഡന്റ് കെ ആർ അജി ഉത്ഘാടനം ചെയ്തു സംസാരിച്ചു.
ചടങ്ങിൽ പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണവും, കോഴ്സുകൾക്ക് നേതൃത്വം നൽകി അധ്യാപകരായി പ്രവർത്തിച്ച ലിനി ജയൻ, ജയൻ സദാശിവൻ, ഷനൂബ് എന്നിവർക്കുള്ള ഉപഹാരവും സമ്മാനിച്ചു.
സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, സാരഥി ട്രഷറർ ദിനു കമൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,
യോഗത്തിന് ട്രസ്റ്റ് സെക്രട്ടറി ജിതിൻദാസ് സ്വാഗതവും കോഴ്സ് കോർഡിനേറ്റർ ബിനു എം കെ നന്ദിയും രേഖപ്പെടുത്തി
നിരവധി പേരുടെ അഭ്യർത്ഥന മാനിച്ച് MS ഓഫീസിന്റെ മൂന്നാമത്തെ ബാച്ചും, റോബോട്ടിക് & ആർട്ടിഫിഷ്യൽ ഇന്റിലെജൻസ്സിന്റെ (AI) ആദ്യ ബാച്ചും ഉടൻതന്നെ ആരംഭിക്കുമെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്
+96566775646
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.