ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റ് സിൽവർ ജൂബിലിയുടെ ഭാഗമായും ലോകരക്തദാന ദിനത്തോടനുബന്ധിച്ചും ഹസ്സാവി സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ കോപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വച്ച് മെയ് 31 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ നടത്തിയ ക്യാമ്പിൽ 150 ൽ അധികം പേർ രക്തദാതാക്കളായെത്തി.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുൻഗണന നൽകി പ്രവർത്തിക്കുന്ന സാരഥി കുവൈറ്റ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വഴി കുവൈറ്റിലെ ആരോഗ്യമേഖലക്ക് നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ക്യാമ്പ് ഉൽഘാടനം ചെയ്തു പ്രസംഗിച്ച ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ ദിവാകർ ചാലുവയ്യ അഭിപ്രായപ്പെട്ടു. ക്യാമ്പിന്റെ ചീഫ് കോർഡിനേറ്റർ വിനേഷ് വാസുദേവൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ മുഹമ്മദ് ഹാരിസ്,സുരേഷ് കെ പി ( ഐ. ബി. പി. സി) എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു.
ചടങ്ങിൽ സാരഥി പ്രസിഡന്റ് അജി കെ ആർ, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, ട്രസ്റ്റ് സെക്രട്ടറി ജിതിൻ ദാസ്, സിൽവർ ജൂബിലി കമ്മിറ്റി ചെയർമാൻ സുരേഷ് കെ, അഡ്വൈസറി ബോർഡ് മെമ്പർ സി എസ് ബാബു കൂടാതെ സാരഥിയുടെ വിവിധ സബ്കമ്മറ്റി ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു.
ഹസ്സാവി സൗത്ത് യൂണിറ്റും യൂണിറ്റ് വനിതാവേദി ഭാരവാഹികളും നേതൃത്വം കൊടുത്ത ക്യാമ്പിന് സാരഥി സെൻട്രൽ ഭാരവാഹികൾ, സെൻട്രൽ വനിതാവേദി, ട്രസ്റ്റ് ഭാരവാഹികൾ, സാരഥിയുടെ സബ് കമ്മിറ്റി ഭാരവാഹികൾ, മറ്റു യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ ഏവരും കൂടെ നിന്നു. സാരഥി ഹസ്സാവി സൗത്ത് യൂണിറ്റ് സെക്രട്ടറി വിജയൻ കെ ചന്ദ്രശേഖരൻ ക്യാമ്പിന്റെ ഭാഗമായ ഏവർക്കും പ്രത്യേകിച്ച് 2024 രക്തദാന ദിനത്തിന്റെ പ്രമേയത്തെ അന്വർത്ഥമാക്കിയ രക്തദാതാക്കൾക്കും നന്ദി അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.