ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആധുനിക സമൂഹത്തെ ആകമാനം ബാധിച്ചിരിക്കുന്ന ക്യാൻസർ എന്ന മഹാവ്യാധിയെ സംബന്ധിച്ച അറിവുകൾ പങ്കുവയ്ക്കുന്നതിനും ചർച്ച ചെയ്യുന്നതിനും ആയി 2023 ജൂൺ മാസം പതിനാറാം തീയതി വൈകിട്ട് 4 മണിക്ക് അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ വച്ച് സാരഥി കുവൈറ്റ് ആരോഗ്യ സുരക്ഷ ഒരു ഓർമ്മപ്പെടുത്തൽ എന്ന പരിപാടിയുടെ രണ്ടാം ഭാഗം നടത്തി.
കുവൈറ്റ് ക്യാൻസർ കൺട്രോൾ സെൻറർ പൾമനോളജി വിഭാഗം ഡോക്ടർ യാസർ പെരിങ്ങാട്ട് തൊടിയിൽ ആണ് സെമിനാർ അവതരിപ്പിച്ചത്.
250 ലധികം ആളുകൾ പങ്കെടുത്ത പ്രസ്തുത പരിപാടിയിൽ 25 -ഓളം പേർ ചോദ്യോത്തര വേളയിലെ ചർച്ചകളിൽ പങ്കെടുത്തു. ക്യാൻസറിനെ സംബന്ധിച്ച് അത്യന്താധുനിക ചികിത്സാരീതികളും, അറിവുകളും, അസുഖം മുൻകൂട്ടി കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയും, മനുഷ്യ ജീവിതത്തിൽ ക്യാൻസർ സ്ക്രീനിങ്ങിന്റെ ആവശ്യകതയും ഡോക്ടർ യാസർ എടുത്തു പറഞ്ഞു.
തുടർന്ന് അൽ സബാഹ് ഹോസ്പിറ്റൽ ഇൻ ചാർജ്ജും കുവൈറ്റിലെ BLS – ACLS ട്രെയിനറുമായ വിജേഷ് വേലായുധൻ നടത്തിയ BLS ട്രെയിനിങ് വളരെ പ്രാധാന്യത്തോടെ കൂടി ഏവരും ശ്രദ്ധിച്ചു മനസ്സിലാക്കി. മനുഷ്യ ജീവിതത്തിൽ സംഭവിക്കാറുള്ള വിവിധതരം അടിയന്തര സാഹചര്യങ്ങൾ വിശദീകരിക്കുകയും അത്തരം സാഹചര്യങ്ങളിൽ സാധാരണ ജനങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന അടിയന്തിര ചികിത്സാരീതികളും വിജേഷ് വളരെ വിശദമായി അവതരിപ്പിക്കുകയും പങ്കെടുത്ത അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു.
യൂണിറ്റ് കൺവീനർ സനീഷ് ശിവൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സാരഥി വൈസ് പ്രസിഡൻറ് ബിജു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. റിഗ്ഗയ് യൂണിറ്റ് വനിതാ വേദി സംഘടിപ്പിച്ച പരിപാടിയ്ക്ക് ഹിമ ഷിബു നേതൃത്വം നൽകുകയും വനിതാവേദി ഭാരവാഹികൾ പരിപാടികൾ ഏകോപനം ചെയ്യുകയും ചെയ്തു.
സാരഥി ട്രസ്റ്റ് അംഗത്വം ട്രസ്റ്റ് സെക്രട്ടറി മുരുകദാസ് വിതരണം ചെയ്യുകയും സാരഥി കുവൈറ്റിന്റെ പ്രൊഫൈൽ സാരഥിയം ജനറൽ കൺവീനർ സുരേഷ് ബാബു പ്രകാശനം ചെയ്യുകയും ചെയ്തു.
യോഗത്തിൽ സാരഥി സെക്രട്ടറി റിനു ഗോപി, ജോ ട്രഷറർ അരുൺ സത്യൻ, ട്രസ്റ്റ് വൈസ് ചെയർമാൻ വിനോദ് ചീപ്പാറയിൽ, വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, തുടങ്ങിയവർ കൂടാതെ വിവിധ സാരഥി യൂണിറ്റുകളിൽ നിന്നും ഭാരവാഹികളും പങ്കെടുത്തു. ഷീന സുനിൽ, പ്രശാന്തി, ബീന എന്നിവർ ആശംസകൾ അർപ്പിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.