September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് 17- മത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് 2022 – 2023 പ്രവർത്തന വർഷത്തെ വാർഷിക യോഗം 2023 മെയ് 26 നു അബ്ബാസിയ ആർട്സ് സർക്കിൾ ഹാളിൽ വെച്ച് നടത്തുകയുണ്ടായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള അംഗങ്ങൾക്ക് പങ്കെടുക്കുവാനായി ഓൺലൈൻ സൗകര്യം ഒരുക്കിയിരുന്നു.

ട്രസ്റ്റ് ചെയർമാൻ  എൻ എസ് ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സാരഥി വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സാരഥി ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ സാരഥി സെൻറർ ഫോർ എക്സലൻസ് (SCFE) ൻറെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങുവാൻ സമയമായി എന്നും, കൂടുതൽ കോഴ്സുകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

SCFE academy യിലെ സൂക്ഷ്മതയേറിയ പരിശീലനത്താൽ 160 ൽ പരം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ സ്വപ്ന ജോലി ലഭിച്ചതിലൂടെ അവരുടെ കുടുംബങ്ങൾ സാമൂഹികമായും സാമ്പത്തികമായും ഉന്നതിയിലെത്തിയതായി സാരഥി ട്രസ്റ്റ് ചെയർമാൻ പറഞ്ഞു. സ്വന്തമായ ഒബ്സ്റ്റക്കിൾ ട്രെയിനിംഗ് സൗകര്യമുള്ള SCFE academy കേരളത്തിലെ അപൂർവ്വസ്ഥാപനങ്ങളിൽ ഒന്നാണെന്ന കാര്യവും അദ്ദേഹം പങ്കു വച്ചു.

കേരളാ ഗവൺമെന്റിന്റെ ASAP അക്രഡിറ്റേഷൻ ഉള്ള SCFE, പ്രവാസികൾക്കായി ഓൺലൈൻ കോഴ്സുകളായ സൈബർ സെക്യൂരിറ്റി, MS ഓഫീസ്,ലൈഫ് സ്കിൽ ഡെവലപ്മെൻറ്
എന്നിവ കൂടാതെ NEET/JEE/KEEM/NDA/MNS കോമ്പോ കോഴ്സുകൾ, SSB ഇന്റർവ്യൂ, ഇന്ത്യൻ പ്രതിരോധ മേഖലയിലെ വിവിധ തസ്തികകളിലേക്ക് വിദ്യാർഥികൾക്കു വേണ്ട പരിശീലനവും കോച്ചിംഗും നടത്തി വരുന്നു.
ഇതോടൊപ്പം SCFE പഠിതാക്കൾക്കായി സാരഥി കുവൈറ്റ് നീക്കി വച്ചിട്ടുള്ള 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയിലൂടെ, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അവസരം നൽകുന്നു.

എൻട്രൻസ് എക്സാമിന് തയ്യാറെടുക്കുന്നർക്കുവേണ്ടി 24/7 അദ്ധ്യാപകരുടെ സേവനം നേരിട്ട് ലഭിക്കുന്ന ഒരു ഓൺലൈൻ ആപ്ലിക്കേഷൻ SCFE യിലൂടെ ഒരുക്കിയിട്ടുമുണ്ട്.

സാരഥി കുവൈറ്റ് വനിതാവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് ഭദ്രദീപം കൊളുത്തി, ഇർഷാ കരളത്ത്, ലിയാ കരളത്ത് എന്നിവരുടെ ദൈവദശക ആലാപനത്തോടെ ആരംഭിച്ച ചടങ്ങിന് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി  മുരുകദാസ് സ്വാഗതവും, അനുശോചന പ്രമേയം ബിനു എം കെ യും അവതരിപ്പിച്ചു.

2022-23 ട്രസ്റ്റ് പ്രവർത്തനത്തിന്റെ വാർഷിക  റിപ്പോർട്ടു സെക്രട്ടറി ജിതിൻ ദാസും, സാമ്പത്തിക റിപ്പോർട്ട്  ട്രസ്റ്റ് ട്രെഷറർ ലിവിൻ രാമചന്ദ്രനും അവതരിപ്പിച്ചു അംഗീകാരം നേടി .

സാരഥി സെന്റർ ഫോർ എക്സലൻസിന്റെ  (SCFE)  സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള നാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാനേജർ വിനീത്, അസിസ്റ്റന്റ് മാനേജർ സജീന പി , കായിക അധ്യാപകൻ പ്രതാപൻ, ശ്രുതി സതീശൻ എന്നിവർക്ക്  മൊമെന്റോ നൽകി ആദരിച്ചു.

കുവൈറ്റിൽ സാരഥി ട്രസ്റ്റ് സംഘടിപ്പിച്ച “Sparkle  2023 ” എന്ന കുട്ടികൾക്കായുള്ള ദ്വൈദിന ക്യാമ്പ് വിജയകരമായി കോർഡിനേറ്റ് ചെയ്ത ഷനൂബ് ശേഖർ, നിഷ ദിലീപ്  കൂടാതെ SCFE വിജയകരമായി കുവൈറ്റിൽ നടത്തിവരുന്ന വിവിധ ക്ലാസുകൾ എടുക്കുന്ന ജയൻ സദാശിവൻ, ലിനി ജയൻ, ഷനൂബ് ശേഖർ എന്നിവർക്കുള്ള ആശംസാഫലകവും നൽകുകയുണ്ടായി.

സാരഥി കുവൈറ്റിന്റെ 24-മത് വാർഷിക ആഘോഷമായ സാരഥീയം-2023 ന്റെ  ആദ്യ  ഫ്ലയർ സാരഥിയുടെ വാർഷിക  സ്പോൺസർ ആയ BEC യുടെ മാർക്കറ്റിംഗ് മാനേജർ രാമദാസ് നായർക്ക്  സാരഥി വൈസ് പ്രസിഡന്റും  പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് ബാബുവും ചേർന്ന് കൈമാറി.

വാർഷിക പൊതുയോഗത്തിനു പ്രസീഡിയം ആയി പ്രവർത്തിച്ചത് സജീവ് നാരായണൻ, സുരേഷ് വെള്ളാപ്പളളി,  സജീവ് കുമാർ എന്നിവരാണ്. ട്രസ്റ്റ് ട്രെഷറർ  ലിവിൻ രാമചന്ദ്രൻ 2023 – 2024  പ്രവർത്തന വർഷത്തേക്കുള്ള ഓഡിറ്റർമാരെ  യോഗത്തിൽ അവതരിപ്പിച്ചു അംഗീകാരം നേടി, തുടർന്ന് ട്രസ്റ്റ് ജോയിന്റ് ട്രെഷറർ  ബിനു എം കെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, സാരഥി ട്രഷറർ  ദിനു കമൽ,  അരുൺ സത്യൻ, അജി കുട്ടപ്പൻ,  സൈജു ചന്ദ്രൻ, ബിജു എം പി, അശ്വിൻ, ജിക്കി സത്യദാസ്,  പൗർണമി സംഗീത്, ആശ ജയകൃഷ്ണൻ, അനില ശ്രീനിവാസൻ,  അഭിരാം അജി എന്നിവർ പരിപാടിക്ക് വേണ്ട പിന്തുണ നൽകി സഹായിച്ചു.

error: Content is protected !!