ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റ് 2023-24 വർഷത്തെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. മെയ് മൂന്ന് വെള്ളിയാഴ്ച, സാൽമിയ ഇന്ത്യൻ പബ്ളിക് സ്കൂളിൽ വച്ച് സാരഥി പ്രസിഡൻറ് കെ ആർ അജിയുടെ അദ്ധ്യക്ഷതയിൽ, അഡ്വൈസറി ബോർഡ് അംഗം ശശിധര പണിക്കർക്കൊപ്പം സി എസ് ബാബു, ടി സ് രാജൻ, സുരേഷ് കെ പി, ബിജു സി വി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സെക്രട്ടറി റിനു ഗോപി സ്വാഗതവും ജോ.ട്രഷറർ അരുൺ സത്യൻ അനുശോചന സ്മരണയും രേഖപ്പെടുത്തി.ജനറൽ സെക്രട്ടറി ജയൻ സദാശിവൻ 23-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് ,വനിതാ വേദിയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.സെക്രട്ടറി പൗർണമി സംഗീത് വനിതാ വേദി റിപ്പോർട്ട് അവതരണവും സിജി പ്രദീപ് വരവ് ചിലവ് കണക്കവതരണവും നടത്തി.
സാരഥിയുടെ അംഗങ്ങളിൽ ഭവന രഹിതരായവർക്കു വേണ്ടിയുള്ള “സ്വപ്ന വീട് “പദ്ധതി പ്രകാരം പൂർത്തിയായ ഭവനത്തിന്റ താക്കോൽ ദാനം മുരുക ദാസിൻ്റെ നേതൃത്വത്തിൽ ബിന്ദു സുശീലന് കൈമാറി.
രജത ജുബിലീ ആഘോഷങ്ങളുടെ ചെയർമാൻ സുരേഷ് കെ രജത ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികൾ വിശദീകരിച്ച് സംസാരിച്ചു.സാരഥി ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ .എസ് ,സാരഥി ട്രെസ്റ്റിനെകുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു.
തുടർന്ന് സാരഥിയുടെ വിവിധങ്ങളായ പരിപാടികൾ വിജയകരമായി കോർഡിനേറ്റ് ചെയ്ത സുരേഷ് ബാബു,ജിതേഷ് എം പി, മൊബീന സിജു, ജ്യോതിരാജ് ,ജിക്കി സത്യദാസ്, ഷാജൻകുമാർ, സീമ രജിത്ത്, ടിൻറു വിനീഷ് ,ഷൈനി അരുൺ,ശ്രീകുമാർ,ഷനൂബ് ശേഖർ, മുരുകദാസ്,സൈജു എം. ചന്ദ്രൻ,സുനിൽ, സനൽ സത്യൻ, വിജയൻ കെ സി , ബിജു കെ പി എന്നിവർക്കും സാരഥി മീഡിയ ടീമിനും ഉപഹാരം നൽകി ആദരിച്ചു.
സാരഥിയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ മാനിച്ച് സി. എസ് ബാബുവിനെ ആദരിച്ചു.
മികച്ച സാരഥീയൻ ആയി തിരഞ്ഞെടുത്ത ഫഹാഹീൽ യൂണിറ്റ് അംഗം ബിജു എം .പി യെ ആദരിച്ചു.16 പ്രാദേശീക സമിതികളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച 2 യൂണിറ്റുകൾ ആയി ഹസ്സാവി സൗത്തും സാൽമിയ യൂണിറ്റും തിരഞ്ഞെടുക്കപ്പെട്ടു.
വിനിഷ് വിശ്വം, ബിനുമോൻഎം .കെ, സുരേഷ് വെള്ളാപ്പള്ളി എന്നിവർ പൊതുയോഗ ചടങ്ങുകൾ നിയന്ത്രിച്ചു. മുരുകദാസ്, ജിതിൻ ദാസ്, ശ്രീകുമാർ എന്നിവരുടെ നേതൃത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
2024-25 വർഷത്തെ ഭാരവാഹികൾ
കെ ആർ അജി (പ്രസിഡൻറ്),ബിജു ഗംഗാധരൻ (വൈസ് പ്ര.) , ജയൻ സദാശിവൻ ( ജനറൽ സെക്രട്ടറി), റിനു ഗോപി (സെക്രട്ടറി) ,ദിനു കമൽ (ട്രഷറർ) ,അരുൺ സത്യൻ (ജോ.ട്രഷറർ )
വനിതാ വേദി ഭാരവാഹികൾ.
പ്രീതി പ്രശാന്ത് (ചെയർപേഴ്സൺ) , സിജി പ്രദീപ് (വൈസ് ചെ.), പൗർണമി സംഗീത് (സെക്രട്ടറി)
ആശ ജയകൃഷ്ണൻ (ജോ.സെ) , ബിജി അജിത്ത്കുമാർ (ട്രഷറർ),ഹിത സുഹാസ്
(ജോ ട്ര.)
പ്രസിഡൻ്റ് കെ ആർ അജി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു .
ട്രഷറർ ദിനുകമൽ യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം നന്ദി അറിയിച്ചു കൊണ്ട് വാർഷിക പൊതുയോഗം സമാപിച്ചു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.