ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ‘ഓരോ തുള്ളി രക്തവും ഓരോ പുതു ജീവൻ നൽകുന്നു’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്
അന്താരാഷ്ട്ര രക്തദാന ദിനത്തിന് മുന്നോടിയായി സാരഥി കുവൈറ്റ് നടത്തുന്ന രക്തദാന ക്യാമ്പ് ജൂൺ 2 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്കു 1 മണി വരെ അദാൻ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിക്കുന്നു.
രക്തദാനം ജീവദാനം എന്ന മഹത് സന്ദേശത്തെ മുൻനിർത്തി നടത്തുന്ന ക്യാമ്പിലേക്ക് രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക .
രക്തദാന ക്യാമ്പുമായോ രജിസ്ട്രേഷൻ സംബന്ധിച്ചോ ഉള്ള വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുന്നു.എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണന്നും ജനറൽ കൺവീനർ വിജയൻ ചന്ദ്രശേഖരനും ജനറൽ സെക്രട്ടറി ജയൻ സദാശിവനും അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.