January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാരഥി കുവൈറ്റ് രക്ഷാധികാരിസുരേഷ് കൊച്ചത്തിന് യാത്രയയപ്പ് നൽകി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി:കുവൈറ്റിന്റെ മണ്ണിൽ എല്ലാ ശ്രീനാരാണീയർക്കും ഒത്തുചേരുവാനും ശ്രീ നാരായണഗുരുദേവന്റെ സന്ദേശം എല്ലാവരിലും എത്തിക്കുവാനും സാരഥി കുവൈറ്റ് എന്ന മഹത്തായ പ്രസ്ഥാനം  കെട്ടിപ്പടുക്കുവാനും നേതൃത്വം കൊടുത്ത  സാരഥിയുടെ രക്ഷാധികാരി സുരേഷ്‌ കൊച്ചത്തിന് യാത്രയയപ്പ് നൽകി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഹാളിൽ വച്ച് മെയ് പതിനാറാം തീയതി വൈകുന്നേരം ആറ് മണി മുതൽ നടത്തപ്പെട്ട ചടങ്ങിൽ സാരഥി ഹസ്സാവി സൗത്ത് യൂണിറ്റ് ദീപാർപ്പണവും, റിഗ്ഗയ് യൂണിറ്റ് ദൈവദശകവും, സാൽമിയ യൂണിറ്റ് വിനായകാഷ്ടകവും ആലപിച്ചു.

ചടങ്ങിന് പ്രസിഡൻറ് കെ.ആർ. അജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, കേന്ദ്ര വനിത വേദി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, സാരഥി ട്രസ്റ്റ് ഭാരവാഹികൾ, എക്സിക്യുട്ടീവ് അംഗങ്ങൾ, സാരഥിയുടെ മുതിർന്ന അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി സുരേഷ് കൊച്ചത്തിനെ സമ്മേളന വേദിയിലേക്ക് ആനയിച്ച ചടങ്ങിൽ കേന്ദ്രഭരണ സമിതിയും, വനിതാവേദി ഭാരവാഹികളും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു.
ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനുകമാൽ, വനിതവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, അഡ്വക്കേറ്റ് ശശിധര പണിക്കർ, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ എസ്, സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ, രാജേഷ് സാഗർ, സി.എസ്. ബാബു, സജീവ് നാരായണൻ, ബിജു സിവി, സുരേഷ് വെള്ളാപ്പള്ളി, റെജി സി .ജെ, ബിന്ദു സജീവ് എന്നിവരും വിവിധ സാരഥി പ്രാദേശിക യൂണിറ്റ് ഭാരവാഹികളും അദ്ദേഹത്തിന് യാത്രാമംഗളങ്ങൾ നേർന്നു.

സാരഥി മ്യൂസിക്ക് ക്ലബ് അംഗങ്ങൾ  ആലപിച്ച വിവിധ ഗാനങ്ങൾ പോഗ്രാമിന് മിഴിവേകി. സാരഥിയുടെ സ്നേഹോപഹാരം, സാരഥി കേന്ദ്രഭരണ സമിതി അംഗങ്ങൾ ഏവരുടേയും സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന് നൽകി ആദരിച്ചു.

മറുപടി പ്രസംഗത്തിൽ സുരേഷ് കൊച്ചത്ത്, ശ്രീനാരായണ ഭക്തർ എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടതെന്നു വിശദീകരിക്കുകയും സാരഥിയ്ക്ക് മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങൾ അർപ്പിക്കുകയും ചെയ്തു.  കൂടാതെ തനിക്ക് നൽകിയ ഹൃദ്യമായ യാത്രയയപ്പിന് നന്ദി അറിയിച്ചു.

സാരഥിയുടെ രക്ഷാധികാരിയുടെ യാത്രയയപ്പിന് നേതൃത്വം കൊടുത്ത കോർഡിനേറ്റർ അരുൺ സത്യൻ യോഗത്തിന് എത്തിച്ചേർന്ന ഏവർക്കും നന്ദി അറിയിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!