ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : നിരാശ്രരായ മനുഷ്യരുടെ നിസ്സഹായതകളിലേക്ക് ജീവകാരുണ്യ പ്രവർത്തനത്തിലൂടെ, സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി 22 വർഷങ്ങൾ പിന്നിട്ട “സാന്ത്വനം കുവൈറ്റ്” എല്ലാ വർഷാവസാനവും നടപ്പിലാക്കാറുള്ള സാമൂഹ്യ സേവന പദ്ധതിയുടെ തുടർച്ചയെന്നോണം ഈ വർഷത്തെ സ്പെഷ്യൽ പ്രോജക്ട് പ്രഖ്യാപിച്ചു.
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി “സാന്ത്വനം സെന്റർ” എന്ന പേരിൽ ഫിസിയോതെറാപ്പി / റിഹാബിലിറ്റേഷൻ സെൻറർ പൂർണ്ണ പ്രവർത്തന സജ്ജമാക്കി സൗജന്യ സേവനം ഉറപ്പു വരുത്തുക എന്നതാണ് ഈ വർഷത്തെ സ്പെഷ്യൽ പ്രൊജക്റ്റ് ആയി സാന്ത്വനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഏകദേശം 50 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഒരു പദ്ധതിയാണ് കാസർഗോഡ് ജില്ലയിലെ എൻമകജെ പഞ്ചായത്തുമായി ചേർന്ന് സാന്ത്വനം കുവൈറ്റ് ആവിഷ്കരിച്ചിരിക്കുന്നത്.
ഈ വർഷത്തെ സ്പെഷ്യൽ പ്രോജക്ട് ആയി സാന്ത്വനം ഏറ്റെടുത്തിരിക്കുന്ന ഈ സാമൂഹ്യ സഹായ പദ്ധതി, കേരളത്തിൽ നിത്യ ദുരിതമനുഭവിക്കുന്ന രോഗികൾക്കുള്ള സഹായമായി കരുതി കുവൈറ്റ് സമൂഹം ഏറ്റെടുക്കണം എന്ന് സാന്ത്വനം കുവൈറ്റിന്റെ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.