ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ആദ്യഫലപ്പെരുന്നാൾന്റെ (സാന്തോം ഫെസ്റ്റ്:2022) റാഫിൾ കൂപ്പണിന്റെ പ്രകാശന കർമ്മം സാന്തോം ഫെസ്റ്റ്:2022 കൺവീനർ ഡാനിയേൽ കെ.ഡാനിയേൽ നിന്നും ഏറ്റുവാങ്ങി പഴയപള്ളി ഇടവക വികാരി ഫാ.എബ്രഹാം പി.ജെ. നിർവ്വഹിച്ചു.
ആദ്യവില്പനയുടെ ഉദ്ഘാടനം സാന്തോം ഫെസ്റ്റ് കൂപ്പൺ കൺവീനർ രാജു അലക്സാണ്ടർ ഇടവക ആക്റ്റിംഗ് ട്രഷറർ സുനിൽ അല്ക്സാണ്ടർനു നല്കി നിർവഹിച്ചു.
സെൻ്റ്.പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫാ.ജെയിൻ. സി.മാത്യു,സാന്തോം ഫെസ്റ്റ് ജോയിന്റ് കൺവീനർ ബാബു പുന്നൂസ്,ഇടവക ആക്റ്റിംഗ് സെക്രട്ടറി ഗ്രീൻ തോമസ്, റാഫിൾ കൂപ്പൺ കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
More Stories
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു