January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

റാന്നി പ്രവാസി  സംഘം  ‘പൂവിളി -2023’ ആഘോഷിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ്‌ സിറ്റി :കുവൈറ്റ്‌ റാന്നി പ്രവാസി സംഘത്തിന്റെ ഓണം പൂവിളി -2023 അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് വിപുലമായി ആഘോഷിച്ചു. മുഖ്യ അതിഥിയും
രക്ഷാധികാരിയുമായ റാന്നി എം എൽ എ  പ്രമോദ് നാരായൺ ഭദ്രദീപം കൊളുത്തി  ആരംഭിച്ച പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ജിജി ചാലുപറമ്പിൽ അദ്ധ്യക്ഷത വഹിക്കുകയും ജന.സെക്രട്ടറി  റിനു കണ്ണാടിക്കൽ സ്വാഗതം ചെയ്യുകയും ജൻ.കൺവീനർ  അനിൽ ചാക്കോ നന്ദി അറിയിച്ച യോഗത്തിൽ എം എൽ എ  പ്രമോദ് നാരായണന് ട്രഷറർ അനീഷ് ചെറുകര മൊമെന്റോ നൽകി ആദരിച്ചു, കൂടാതെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപക നേതാക്കളായ  റോയ് കൈതവന, റോയ് വർഗീസ് , സി. എം  ഫിലിപ്പ് എന്നിവർക്കും അംഗം   എൽബിനും യാത്ര അയപ്പ് നൽകി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!