ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :പ്രവാസി വെൽഫെയർ കുവൈറ്റ് അതിന്റെ ജനസേവന വിഭാഗമായ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ പ്രവർത്തകർക്കായി ജനസേവന വർക് ഷോപ്പ് സംഘടിപ്പിച്ചു.
ഓരൊ പ്രവർത്തകനും
ജനകീയ വിഷയങ്ങളിൽ കൂടുതൽ
സജീവമാകുന്നതിനും,
കുവൈറ്റ് ഗവൺമെന്റ് തലങ്ങളിലുള്ള ഇടപെടലുകളിൽ
കൂടുതൽ അറിവ് നേടുന്നതിനും
ടീം വെൽഫെയറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും വേണ്ടിയാണ് വർക് ഷോപ്പ് സംഘടിപ്പിച്ചത്.
അബു ഹലീഫ വെൽഫെയർ ഓഡിറ്റോറിയത്തിൽ വെൽഫെയർ കുവൈറ്റ് കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്മദിന്റെ അധ്യക്ഷതയിൽ ആരംഭിച്ച വർക് ഷോപ്പിന്റെ ഉൽഘാടനം
ടീം വെൽഫെയർ കേരള സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ നിർവഹിച്ചു.
കേരളത്തിലെ പാരമ്പര്യ പാർട്ടികളെക്കാൾ ജനസേവന, ജനകീയ ഇടപെടലുകളിൽ പാർട്ടി ഒരുപാട് മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.
സന്നദ്ധതയും കൃത്യമായ
പരിശീലനവും ലഭിച്ചാൽ ഏതൊരു പ്രവർത്തകനും നല്ലൊരു ജനസേവകൻ ആകാമെന്ന് അദ്ദേഹം പറഞ്ഞു.
ഗാർഹിക തൊഴിലാളി,
തൊഴിൽ അറിയേണ്ടത്,
ജീവൻ പൊലിഞ്ഞാൽ,
ടീം വെൽഫെയർ കർമ രംഗത്ത്
എന്നീ നാലു സെഷനുകൾക്ക് യഥാക്രമം
അബ്ദുൽ വാഹിദ്,ജോയ് ഫ്രാൻസിസ്,
നാസർ മടപ്പള്ളി,ഖലീലു റഹ്മാൻ, അഷ്‌റഫ്. യു,
തെൻഷാ മുനീർ,റഷീദ് ഖാൻ,നൗഫൽ എം.എം ,ഷമീർ എന്നിവർ നേതൃത്വം നൽകി.
നോർക്ക റൂട്ട്സിൽ നിന്നും
മരണപ്പെടുന്ന പ്രവാസികളുടെ ബോഡി നാട്ടിൽ എത്തിക്കുന്നതിനും തുടർന്ന് ലഭിക്കുന്ന സേവനങ്ങളും റഫീഖ് ബാബു പൊന്മുണ്ടം വിശദീകരിച്ചു.വഹീദ ഫൈസൽ, ആയിഷ പി ടി പി,അൻവർ ഷാജി, എന്നിവർ ഓരൊ സെഷനുകളിലും ആങ്കർമാരായി.
കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് മാത്യു, സെക്രട്ടറി സഫ്‌വാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.അബ്ദുൽ ഗഫൂർ എം കെ സ്വാഗതവും, പ്രോഗ്രാം കൺവീനറും ടീം വെൽഫെയർ ക്യാപ്റ്റനുമായ അബ്ദുറഹ്മാൻ കെ എഴുവന്തല ടീം വെൽഫെയർ ഭാവി പരിപാടികളും തുടർന്നു നന്ദിയും പറഞ്ഞു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.