ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതിനാൽ യാത്രക്കാർക്ക് ജോലി നഷ്ടം, ധന നഷ്ടം, മറ്റ് അസൗകര്യങ്ങൾ ഏറെ ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ പ്രവാസി യാത്രക്കാർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾക്ക് തക്കതായ നഷ്ടപരിഹാരം അടക്കമുള്ളവ ലഭ്യമാക്കുന്നതിനായ നിയമ സഹായം നൽകാൻ പ്രവാസി ലീഗൽ സെൽ സംവിധാനം ഒരുക്കിയതായി ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പി.ആർ ഒ ആൻ്റ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ സുധീർ തിരു നിലത്ത് കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ അറിയിച്ചു. പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കാനാവശ്യമായ അടിയന്തിരമായ നടപടിക്രമങ്ങൾ സർക്കാറിൻ്റെയും എയർലൈനുകളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത് അനിവാര്യമാണെന്നും പ്രവാസി ലീഗൽ സെൽ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ യാത്ര സംബന്ധമായ നിരവധി വിഷയങ്ങളിൽ നിയമ പോരാട്ടം നടത്തി വിജയിച്ച സന്നദ്ധസംഘടനയാണ് ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ . നിയമ സഹായം ആവശ്യമുള്ളവർ pravasilegalcell@gmail.com എന്ന ഇമെയിൽ വിലാസത്തിലും കുവൈറ്റ് പ്രവാസികൾക്ക് നേരിട്ടും ബന്ധപ്പെടാവുന്നതാണെന്ന് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.