November 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഓണനിലാവ് 2024 സംഘടിപ്പിച്ചു

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റിന്റെ ഓണാഘോഷ പരിപാടികൾ വെള്ളിയാഴ്ച കബദിൽ വെച്ച് സംഘടിപ്പിച്ചു.. ലോക കേരള സഭ പ്രതിനിധിയും പ്രശസ്ത സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ശ്രീ ബാബു ഫ്രാൻസിസ് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിലെ വിവിധ തൊഴിൽ മേഖലകളിലെ അംഗങ്ങൾ ഉൾക്കൊള്ളുന്ന പ്രതീക്ഷയുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച അദ്ദേഹം സമൂഹ നന്മക്കു വേണ്ടിയുള്ള ചാരിറ്റി പ്രവർത്തങ്ങളിലൂടെയും കാരുണ്യ പ്രവർത്തനങ്ങളിലൂടെയും മറ്റും കുവൈറ്റിലെ മികച്ച സംഘടനകളിൽ ഒന്നായി പ്രതീക്ഷ നിലകൊള്ളുന്നു എന്ന് പരാമർശിച്ചു.

പ്രസിഡന്റ് ശ്രീ. രമേശ് ചന്ദ്രൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ ബിജു സ്റ്റീഫൻ സ്വാഗതവും സംഘടനയെ കുറിച്ചുള്ള ലഘുവായ വിവരണം രക്ഷാധികാരി ശ്രീ മനോജ് കോന്നിയും നിർവഹിച്ചു

നാട്ടിൽ നിന്നും വന്ന പൊഴിക്കൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷാന്റി സനൽ, ജീവിത ശൈലി സ്പെഷ്യലിസ്റ്റുമായ ശ്രീമതി ദിവ്യ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ ട്രഷറർ വിജോ തോമസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

പ്രസ്തുത ചടങ്ങിൽ സാമൂഹ്യ സേവന രംഗത്തെ പ്രഗത്ഭരായവർക്കു മൊമെന്റോ നൽകി ആദരിച്ചു.

ഓണനിലാവ് 2024 ലെ ജനറൽ കൺവീനർ ബിജു വായ്പൂരിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അത്തപൂക്കള മത്സരം, വടം വലി, മലയാളി , മലയാളി മാരൻ എന്നീ മത്സരങ്ങൾ അരങ്ങേറി. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറുകയുണ്ടായി. പാരമ്പര്യ കലകൾ, ഗാനവിരുന്ന്, തിരുവാതിരക്കളി, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റ് എന്നിവ ശ്രദ്ധേയമായി. പാരമ്പര്യ വിഭവങ്ങൾ നിരത്തിയ ഓണസദ്യ വളരെയധികം ഹൃദ്യമായി. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായവരെ ഉൾകൊള്ളിച്ചുകൊണ്ടു നടത്തിയ പ്രതീക്ഷയുടെ ഓണനിലാവ് 2024 വൈവിധ്യം കൊണ്ടും സംഘനടാംഗങ്ങളുടെ അകമഴിഞ്ഞ പരിശ്രമം കൊണ്ടുമാണ് ഒരു വൻ വിജയമായിരുന്നു

error: Content is protected !!