ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെന്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രസ്ഥാനത്തിന്റെ 20-ാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് പെട്ടകത്തിൽ നിന്ന് പുറത്തിറങ്ങുവിൻ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഏകദിന സമ്മേളനം നടത്തപ്പെടുന്നു.
നാളെ രാവിലെ 8.30 മുതൽ മംഗഫ് ബെഥേൽ ചാപ്പലിൽ വെച്ച് നടക്കുന്ന സമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബ്ലാഗ്ലൂർ ഭദ്രാസന അധിപൻ അഭിവന്ദ്യ: ഡോ.എബ്രഹാം മാർ സെറാഫിo മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും . സുൽത്താൻ ബത്തേരി ഭദ്രാസന അധിപൻ അഭിവന്ദ്യ: ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പൊലീത്ത മുഖ്യ സന്ദേശം നല്കുന്നതുമായിരിക്കും
പതാക ഉയർത്തൽ,പൊതു സമ്മേളനം,ക്വിസ് മത്സരം, മുൻ പ്രസ്ഥാന അംഗങ്ങൾക്ക് ആദരവ്,ഗാനാർച്ചന, സമ്മാനദാനം തുടങ്ങി വിവിധ പരുപാടികൾ സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു