പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) സാൽമിയ ഏരിയാ വാർഷിക
പൊതുയോഗവും കുടുംബ സംഗമവും ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജനുവരി 17 വെള്ളിയാഴ്ച വൈകിട്ട് 6:30 ന് സാൽമിയ ഫ്രണ്ട്സ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സാൽമിയ ഏരിയ പ്രസിഡൻറ് നന്ദകുമാർ അധ്യക്ഷത വഹിച്ചു. പൽപക് പ്രസിഡൻറ് സക്കീർ പുതുനഗരം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശോഭ ദിനേശ് സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജേഷ് ബാലഗോപാൽ നന്ദി പറഞ്ഞു. പ്രേംരാജ്, രാജി ജയരാജ്, ജിത്തു , സുരേഷ് കുമാർ, ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2025 വർഷത്തേക്കുള്ള പുതിയ ഏരിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. രാജേന്ദ്രൻ ചെറൂളിയെ ഏരിയ പ്രസിഡൻറ് ആയും, സുധീർ കുമാറിനെ ഏരിയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കൂടാതെ ഇരുപത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ ഏരിയ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും ക്വിസ് മത്സരവും അരങ്ങേറി.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ സാന്തോം ഫെസ്റ്റ് 2024 ആഘോഷിച്ചു.