ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ലോകസഭ ഇലക്ഷൻ പ്രചരണത്തിൻ്റെ ഭാഗമായി ഓവർസീസ് എൻ.സി.പി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺലൈൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
ലോകസഭ തിരഞ്ഞെ ടുപ്പിൽ കേരളത്തിൽ ഇടതു പക്ഷ ജനാധി പത്യ മുന്നണി സ്ഥാനാർ ത്ഥികളുടെയും മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയുടേയും ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്റേയും വിജയം ഉറപ്പാക്കുന്നതിനു വേണ്ടിഒ എൻ സി. പി പ്രവർത്തക രേയും അവരുടെ കുടുംബാംഗങ്ങളേയും അണിനിരത്താനും, പ്രവാസികൾക്കിടയിൽ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച കൺവെൻഷനിൽ എൻ സി പി യുടേയും, ഒ എൻ സി പി യുടേയും നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു.എൻ സി പി (എസ്) സംസ്ഥാന അധ്യക്ഷനും എക്സ് എംപിയുമായ പി.സി. ചാക്കോ ഉദ്ഘാടനം നിർവ്വഹിച്ചു. വനം വകുപ്പ് മന്ത്രി ശ്രീ എ.കെ ശശീന്ദ്രൻ രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിക്കുകയും ഇന്ത്യയിൽ മതേതര സർക്കാർ നിലവിൽ വരേണ്ട ആവശ്യകത യെക്കുറിച്ച് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. എൻ സി പി( എസ് ) കേരള നിയമ സഭ കക്ഷി നേതാവും ഒ എൻ സി പി രക്ഷാധികാരിയുമായ തോമസ് കെ.തോമസ് , ദേശീയ എൻ സി പി ( എസ്) വക്താവ് ഡോ സീമ മാലിക് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ചടങ്ങിൽ ഒ എൻ സി പി നാഷണൽ സെക്രട്ടറി ജിയോ ടോമി, ബഹറിൻ ഒ എൻ സി പ്രസിഡണ്ട് ഫൈസൽ എഫ് എം,ഒ എൻ സി പി – സൗദി കൺവീനർ ഷാ കായംകുളം
ഒ എൻ സി പി ഒമാൻ കൺവീനർ ഷാനവാസ് , എൻ സി പി ഖത്തർ പ്രസിഡണ്ട് ഷെരീഫ് കൽപ്പേനി, ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി കെ.വി.അരുൾ രാജ്, വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ
സ്റ്റേറ്റ് റീട്ടേണീസ് ഫോറം ഭാരവാഹികളായ ആർ ടി എ ഖഫൂർ ,സൈനുദ്ദീൻ എന്നിവരും സംസാരിച്ചു. ഒ എൻസി പി കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി
നന്ദി പറഞ്ഞു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.