ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് : ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫിന് ഓ ഐ സി സി കുവൈറ്റ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി . തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജലിൻ തൃപ്രയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓ ഐ സി സി കുവൈറ്റ് പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ബി എസ് പിള്ളൈ, വർഗീസ് ജോസഫ് മാരാമൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ വെല്ലുവിളികൾ നേരിടാൻ കോൺഗ്രസ് മുന്നോട്ട് വെക്കുന്ന സമഭാവന പ്രദാനം ചെയ്യുന്ന ആശയങ്ങൾക്കൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകത ഡോ. സോയ ജോസഫ് മറുപടി പ്രസംഗത്തിൽ ഓർമിപ്പിച്ചു . വിവിധ ജില്ലാ കമ്മറ്റി പ്രതിനിധികളും, ദേശിയ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സജീവ പ്രവർത്തക ആയിരുന്ന അഡ്വ. ശിൽപ്പ വിജയന് യാത്രയയപ്പു നൽകി. സനുപോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡിസിൽവ ജോൺ നന്ദി രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.