ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെപ്റ്റംബർ 29നു ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ ആഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ മുഖ്യാഥിതിയയി പങ്കെടുക്കുന്ന ഓണപ്പൊലിമ 2023 ന്റെ പോസ്റ്റർ പ്രകാശനം ഒഐസിസി പ്രവർത്തകരുടെ സാന്നിധ്യത്തിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ വർഗീസ് പുതുക്കുളങ്ങര നിർവ്വഹിച്ചു. അതോടൊപ്പം 201 പേരടങ്ങുന്ന ഓണപ്പൊലിമ 2023 സംഘാടകസമിതിയും രൂപീകരിച്ചു
നാട്ടിൽ നിന്നുമുള്ള പ്രശസ്ത പിന്നണി ഗായകരായ അരുൺ ഗോപൻ , ലക്ഷ്മി ജയൻ നയിക്കുന്ന സംഗീത വിരുന്നും കുവൈറ്റിലെ വിവിധ കലാകാരൻമാർ പങ്കെടുക്കുന്ന കലാ പരിപാടികളും അത്തപൂക്കള മത്സരവും സെപ്റ്റംബർ 29 രാവിലെ ഒൻപതുമണിമുതൽ അരങ്ങേറും.
നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ച യോഗത്തിൽ വർഗീസ് ജോസഫ് മാരാമൺ, സാമുവൽ ചാക്കോ കാട്ടുർ കളിക്കൽ , ബിനു ചെമ്പാലയം, ജോയ് ജോൺ തുരുത്തിക്കര, രാജീവ് നാടുവിലേമുറി, എം എ നിസ്സാം, റോയ് കൈതവന തുടങ്ങിയവർ സംസാരിച്ചു ജില്ലാകമ്മിറ്റി ഭാരവാഹികളും യൂത്തു വിങ് ഭാരവാഹികളും ഒഐസിസി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് പോകുന്ന കൊല്ലം ജില്ലാസെക്ക്രട്ടറി ഷംസു താമരക്കുളത്തിന്റെ നേത്ര്വത്വതിലുള്ള ഓ ഐ സി സി പ്രവർത്തകർക്ക് യോഗം അഭിവാദ്യം അർപ്പിച്ചു
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.