ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സെൻറ്. ഗ്രിഗോറിയോസ് മഹാ ഇടവക യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ഒരാഴ്ച്ച കാലമായി നീണ്ടു നിന്ന മലയാള പഠന കളരി സമാപിച്ചു. 14 ന് കുവൈറ്റ് സെൻറ് ബസേലിയോസ് ചാപ്പലിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ മഹാഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറക്കൽ അമ്മ മലയാളത്തിൻറെ മഹത്വം അറിയിച്ചുകൊണ്ട് മുഖ്യ സന്ദേശം നൽകുകയും, ഫാ. ഗീവർഗീസ് ജോൺ മണത്തറ മലയാളഭാഷയുടെ പ്രാധാന്യം മുൻനിർത്തി പ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങിന്റെ പ്രാരംഭത്തിൽ വി. വേദഗ്രന്ഥ വായന കുമാരി എയ്ഞ്ചൽ എൽസാ ഷെറി നിർവ്വഹിച്ചു.
മഹാഇടവക ആക്ടിംഗ് ട്രസ്റ്റി തോമസ് ചാക്കോ, മഹാഇടവക സെക്രട്ടറി ജിജു പി സൈമൺ, സഭാ മാനേജിംഗ് കമ്മിറ്റിഅംഗം തോമസ് കുരുവിള, ട്രഷറർ ജോമോൻ ജോൺ
എന്നിവർ മുഖ്യ സാന്നിധ്യം വഹിക്കുകയും, ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ ഷെറി ജേക്കബ് കുര്യൻ ഒരാഴ്ച്ച കാലം നടന്ന പഠന കളരിയുടെ അവലോകനം നിർവഹിച്ചു.
തുടർന്ന് പഠന ക്ലാസ്സിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രവും, അദ്ധ്യാപകർക്ക് ആദരവോടെ പാരിതോഷികങ്ങളും പ്രസ്തുത ചടങ്ങിൽ നൽകി. സമാപന ചടങ്ങിന്റെ പ്രോഗ്രാം-അവതരണം സനിജ് എബി തോമസ് നിർവ്വഹിച്ചു. സന്നിഹിതരായ ഏവർക്കും കിങ്ങിണിക്കൂട്ടം കൺവീനർ ജേക്കബ് റോയ് സ്വാഗതം ആശംസിക്കുകയും, യുവജനപ്രസ്ഥാനം സെക്രട്ടറിയും, കേന്ദ്ര സമിതി അംഗവുമായ ദീപ് ജോൺ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ മലയാള ഭാഷയെ പ്രോജോലിപ്പിച്ചുകൊണ്ട് വിവിധ ആശയങ്ങളിൽ അധിഷ്ഠിതമായ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.