ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി:സെന്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനം ശ്രേഷ്ഠം നമ്മുടെ മലയാളം എന്ന പേരിൽ സംഘടിപ്പിച്ച മലയാള ഭാഷ പഠന കളരിയുടെ സമാപനവും,മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പോൾ വർഗീസിന് സ്വീകരണവും സംഘടപ്പിച്ചു.
യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി ബിജു അദ്ധ്യക്ഷത വഹിച്ച യോഗം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ ജയിൻ സി. മാത്യു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പോൾ വർഗീസിന് പ്രസ്ഥാനത്തിന്റെ ആദരവ് നല്കി.
മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്,പഴയപള്ളി സെക്രട്ടറി വിനോദ് ഇ. വർഗീസ്,പ്രസ്ഥാനം ട്രഷറർ ബൈജു എബ്രഹാം അദ്ധ്യാപക പ്രതിനിധി ബിൻസി ഐസക്ക്,വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ആബ്ദിൽ വർഗീസ് എന്നിവർ ആശംസ അറിയിച്ചു.യോഗത്തിന് യുവജനപ്രസ്ഥാന സെക്രട്ടറി മനു ബേബി സ്വാഗതവും, മലയാള ഭാഷ പഠനകളരി കൺവീനർ ബോബൻ ജോർജ് ജോൺ നന്ദിയും രേഖപ്പെടുത്തി.
പ്രാർത്ഥന ഗാനാലാപനത്തോട് കൂടി ആരംഭിച്ച പരുപാടി കുട്ടികളുടെ വിവിധ കലാപരിപാടികൾ,മജിഷ്യൻ വിനോദ് വിസ്മയത്തിന്റെ മാജിക്ക് ഷോയാലും ശ്രദ്ധേയമായി.
അദ്ധ്യാപകരായ ബിജു കോശി,ജോർലി എം.ജേക്കബ്,ഷാനി സൂസൺ അനു,സ്റ്റെർല ജയിംസ്,ഷീനാ ബിജു എന്നിവർ പഠന ക്ലാസിന് നേതൃർത്ഥം നല്കി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.