ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും,മലങ്കര ഓർത്തഡോക്സ് സഭയുടെ പുത്രനുമായ ശ്രീ.ഉമ്മൻ ചാണ്ടിയുടെ ദേഹ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തിക്കൊണ്ട് സെന്റ്.തോമസ് പഴയപള്ളി യുവജന പ്രസ്ഥാനം അനുശോചന യോഗം നടത്തി.മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിമാനമായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അനുശോചന യോഗം അനുസ്മരിച്ചു.
ഇടവക അഡ്മിനിസ്ട്രേറ്റീവ് വികാരി റവ.ഫാ.ഗീവർഗീസ് ജോൺസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി ബിജു ഏവർക്കും സ്വാഗതം ആശംസിച്ചു.
മലങ്കര സഭ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്,ഇടവക സെക്രട്ടറി കെ.ജോൺസൺ, മലയാളം ക്ലാസ് കോ. കൺവീനർ ജോർലി എം.ജേക്കബ് എന്നിവർ അനുശോചന സന്ദേശം നല്കി. യുവജനപ്രസ്ഥാന സെക്രട്ടറി റോണി ജോൺ യോഗത്തിന് നന്ദി രേഖപ്പെടുത്തി.
യുവജനപ്രസ്ഥാന അംഗങ്ങൾ,ഇടവക മാനേജിംഗ് കമ്മറ്റി അംഗങ്ങൾ,മലയാളം ക്ലാസ് അദ്ധ്യാപകർ,കുട്ടികൾ അടക്കം നിരവധി പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.