148 മത് മന്നം ജയന്തിയോട് അനുബന്ധിച്ച് എൻഎസ്എസ് കുവൈറ്റ് സംഘടിപ്പിക്കുന്ന ദ്രുപത് എന്ന സംഗീത നിശ നാളെ (ഫെബ്രുവരി 7 , 2025) ഹവല്ലിയിലുള്ള ഹവല്ലി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.വൈകീട്ട് നാലുമണിയോടെ ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറിയും പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ. കെ . ജയകുമാർ ഐഎഎസ് മുഖ്യ അതിഥി ആയിരിക്കും.
എൻഎസ്എസ് കുവൈറ്റ് നടപ്പിലാക്കുന്ന 15 ഭവനങ്ങൾ നിർമിച്ച് നൽകാൻ ലക്ഷ്യമിടുന്ന ജീവകാരുണ്യ പദ്ധതിയായ സ്നേഹവീട് പദ്ധതിയുടെ ഭാഗമായാണ് “ദ്രുപത് ” എന്ന പേരിൽ സംഗീത നിശ അരങ്ങേറുന്നത്. 15 ഭവനങ്ങളിൽ 5 ഭവനങ്ങളുടെ നിർമാണ ചിലവുകൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി വഹിക്കും.
പ്രശസ്ത പിന്നണി ഗായകനായ ശ്രീമാൻ ആലാപ് രാജുവും ബാൻഡും നയിക്കുന്ന സംഗീത നിശയിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയികളായ അരവിന്ദ് നായരും, ദിഷാ പ്രകാശും പങ്കെടുക്കും. ഇവരോടൊപ്പം തെന്നിന്ത്യയിലെ പ്രശ്സ്ത ഗായകരായ ശ്രീകാന്ത് ഹരിഹരനും , അപർണ ഹരികുമാറും സംഗീത നിശയിൽ പങ്കു ചേരും. വാർത്താ സമ്മേളനത്തിൽ എൻ. എസ്സ് എസ്സ് കുവൈറ്റ് ഭാരവാഹികളായ പ്രസിഡൻ്റ് എൻ. കാർത്തിക് നാരായണൻ, ജനറൽ സെക്രട്ടറി ശ്രീ അനീഷ് പി. നായർ , ട്രഷറർ ശ്രീ ശ്യാം ജി നായർ , വനിതാ സമാജം കൺവീനർ ശ്രീമതി ദീപ്തി പ്രശാന്ത് , രക്ഷാധികാരി ശ്രീ. കെ.പി. വിജയ കുമാർ, വെൽഫെയർ കോർഡിനേറ്റർ ശ്രീ . പ്രബീഷ് എം.പി , ജോയിൻ്റ് സെക്രട്ടറി ശ്രീ മധു വെട്ടിയാർ. ഉപേദശക സമിതി, അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു