എൻ.എസ്സ്.എസ്സ്. കുവൈറ്റിന്റെ 2025 ലെ കലണ്ടർ പ്രസിഡന്റ് ശ്രീ. എൻ.കാർത്തിക് നാരായണൻ , BEC എക്സ്ചേഞ്ച് ബിസിനസ് ഹെഡ് ശ്രീ. രാമദാസ് നായർക്ക് നൽകി പ്രകാശനം ചെയ്തു. BEC എക്സ്ചേഞ്ച് ഹെഡ്ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രെട്ടറി ശ്രീ.അനീഷ്.പി. നായർ , രക്ഷാധികാരി ശ്രീ.കെ.പി. വിജയകുമാർ, ജോയിന്റ് സെക്രെട്ടറി ശ്രീ.മധു വെട്ടിയാർ എന്നിവർ സന്നിഹിതരായിരുന്നു.
ഐതിഹമാലയിലെ 12 സന്ദര്ഭ ശകലങ്ങളെ അനുസ്മരിപ്പിക്കുന്ന ഛായ ചിത്രങ്ങളും പ്രസ്തുത സന്ദർഭത്തെപ്പറ്റിയുള്ള വിശദീകരണവുമടങ്ങിയതാണ് ഈ വർഷത്തെ കലണ്ടർ. കലണ്ടറിന്റെ ഡിസൈനിംഗിൽ കഥാ സന്ദർഭങ്ങൾ അടങ്ങുന്ന ഛായ ചിത്രങ്ങളുടെ സ്വഭാവികത പരമാവധി നഷ്ടമാക്കാതെ നൂതന AI സാങ്കേതിക വിദ്യയിലൂടെ ആണ് കലണ്ടർ രൂപകൽപന ചെയ്തിട്ടുള്ളത്. കലണ്ടർ സ്പോൺസർ ചെയ്ത BEC എക്സ്ചേഞ്ച്നോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ രേഖപെടുത്തുന്നു.
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു