ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷപരിപാടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓർമ്മകളെ തട്ടിയുണർത്തി ഒരുമയുടെ സന്ദേശവുമായി പൊന്നോണം – 2023 എന്ന പേരിൽ സെപ്റ്റംബർ 29 -ാം തീയതി വെള്ളിയാഴ്ചയാണ് അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ വെച്ച് ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. 21/07/2023 നു അബ്ബാസിയയിൽ നടന്ന ചടങ്ങിൽ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ പ്രസിഡന്റ് സിറിൽ ബി. മാത്യു, സെക്രട്ടറി ട്രീസാ എബ്രാഹം, ട്രഷറർ എബി ചാക്കോ തോമസ് എന്നിവർ ചേർന്ന് ഓണഘോഷ ഫ്ലെയർ പ്രകാശനം ചെയ്തു.
മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപ്പാടിൽ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ അനുശോചനവും രേഖപ്പെടുത്തി. വർണ്ണശബളമായ ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, വിവിധ കലാ പരിപാടികൾ, ഗാനമേള, നറുക്കെടുപ്പ്, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഉൾപ്പെടുന്ന പൊന്നോണം – 2023 ൽ ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ ഉണ്ടാവണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.