January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘നൈറ്റിംഗ്ഗേല്‍സ് ഗാല 2024’  മെയ് 17 ന് : മനോജ്.കെ.ജയന്‍ മുഖ്യാഥിതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രായലത്തിന്റെ കീഴിലുള്ള ഫര്‍വാനിയ റീജണിലെ ആശുപത്രി,ക്ലീനിക്കുകള്‍ എന്നിവടങ്ങളിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ  കൂട്ടായമയായ നൈറ്റിംഗ്ഗേല്‍സ് ഓഫ് കുവൈറ്റ് (നോക്ക്)
അന്തരാഷ്ട്ര നേഴ്സ്സ് ദിനത്തോട് അനുബന്ധിച്ച് ‘നൈറ്റിംഗ്ഗേല്‍സ് ഗാല 2024’ സംഘടിപ്പിക്കുന്നു.  മെയ് 17 ന് അസ്‌പയർ ഇന്ത്യൻ ഇൻ്റർനാഷണൽ സ്കൂൾ  (ജലിബ് ) യില്‍ വച്ച് ഉച്ച കഴിഞ്ഞു 3 മുതല്‍ പത്ത് മണി വരെയാണ് മെഗാ പ്രോഗ്രം സംഘടിപ്പിക്കുന്നുതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത സിനിമാ നടനും ഗായകനുമായ മനോജ്.കെ.ജയന്‍ മുഖ്യാഥിതിയായിരിക്കും. 
ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫര്‍വാനിയ ഹോസ്പിറ്റലിലെ ഡയറക്ടന്മാരും , മെറ്റോണ്‍ന്മാരും ചടങ്ങില്‍ സംബന്ധിക്കും. ആറ് മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ സീനിയര്‍ നേഴ്സ്സുമാരെ ആദരിക്കും. തുടര്‍ന്ന്, മനോജ് കെ.ജയന്റെ ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതല്‍ നേഴ്‌സുമാരും , അവരുടെ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും , കുവൈറ്റിലെ പ്രമുഖ ഡാന്‍സ് ടീമായ ഡി.കെ. ഗ്രൂപ്പിന്റെ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും , ഡീലേഴ്‌സ് ഗ്രൂപ്പിന്റെ ഗാനമേളയും ക്രമീകരിച്ചിട്ടുണ്ട്.
2016 യില്‍ ആരംഭിച്ച നൈറ്റിംഗ്ഗേല്‍സ് ഓഫ് കുവൈറ്റ് (നോക്) കഴിഞ്ഞ കാലങ്ങളില്‍ വളരെയധികം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഫര്‍വാനിയ റീജനലിന്റെ കീഴിലുള്ള ഫര്‍വാനിയ ആശുപത്രി കൂടാതെ, 22 ക്ലിനിക്കില്‍ നിന്നുമായി 500-ല്‍ അധികം അംഗങ്ങള്‍ സംഘടനയ്ക്ക് ഉണ്ട്.

         വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സിറിള്‍. ബി. മാത്യു, സെക്രട്ടറി ട്രീസാ എബ്രാഹം, ട്രഷറന്മാരായ എബി ചാക്കോ തോമസ്, സോബിന്‍ തോമസ്, പ്രോഗ്രം കണ്‍വീനസുമാരായ സൗമ്യാ എബ്രാഹം, സുമി ജോണ്‍ , സുവനീര്‍ കണ്‍വീനര്‍ ബിന്ദു തങ്കച്ചന്‍ എന്നിവര്‍പരിപാടികള്‍ വിശദീകരിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!