ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ നൈറ്റിംഗേല്‍സ് ഓഫ് കുവൈറ്റ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം `നൈറ്റിംഗേല്‍സ് ഗാല- 2024′ ജലീബ് ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. നടനും ഗായകനുമായ മനോജ് കെ.ജയന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിറിൽ ബി . മാത്യു അധ്യക്ഷത വഹിച്ചു. ഫർവാനിയ ഹോസ്പിറ്റൽ നഴ്സിങ് ഡയറക്ടർ ഈദ അൽ മുതൈരി, ഫർവാനിയ ഗവർണറേറ്റ് ഗവർണേഴ്സ് മാനേജർ അലി ഹമദാൻ അൽ ദൈഹാനി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ.ദിവാകര ചളുവയ്യ, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, ഫിലിപ് കോശി, നിക്സൺ ജോർജ്, എബി ചാക്കോ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. നൈറ്റിംഗേല്‍സ് ഗാല- 2024 സുവനീർ പ്രകാശനവും മനോജ് കെ ജയൻ നിർവഹിച്ചു. റഷീദ ലബ്ബ നഴ്സസ് ദിന സന്ദേശം കൈമാറി.
നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിൽ നഴ്സുമാർ അവതരിപ്പിച്ച കലാപരിപാടിയിൽ നിന്ന്
വിവിധ ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്ന മേട്രൻമാർ, 25 വർഷം പൂർത്തിയാക്കിയ ഇന്ത്യൻ നഴ്സുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഴ്സുമാരുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ഡി.കെ ഡാൻസ് ഗ്രൂപ് അവതരിപ്പിച്ച നൃത്തം, ഡിലൈറ്റ് മ്യൂസിക് ബാൻഡിന്റെ സംഗീത നിശ, റൂത്ത് ടോബിയുടെ ഗാനങ്ങൾ എന്നിവയും നടന്നു. നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് സെക്രട്ടറി ട്രീസ എബ്രഹാം സ്വാഗതവും ട്രഷറർ സോബിൻ തോമസ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർമാരായ സൗമ്യ എബ്രാഹം, സുമി ജോൺ, സുവനീർ കൺവീനർ മിഥുൻ എബ്രഹാം, ബിന്ദു തങ്കച്ചൻ, ഷീജ മാത്യു എന്നിവർ നേതൃത്വം നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.