November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷന് (ഫോക്ക്) നവ നേതൃത്വം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വാർഷിക ജനറൽ ബോഡി യോഗം ഡിസംബർ 30 ന് വെള്ളിയാഴ്ച്ച അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അബ്ബാസിയ, സെൻട്രൽ, ഫാഹഹീൽ എന്നീ മൂന്ന് സോണലുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി യോഗം ഫോക്ക് ഉപദേശക സമിതിയംഗം ബി പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് ഹരിപ്രസാദ് സ്വാഗതം ആശംസിച്ച യോഗത്തിന് പ്രസിഡണ്ട് സേവിയർ ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലിജീഷ് പി സംഘടനയുടെ പതിനേഴാമത് വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രജിത്ത് സാമ്പത്തിക റിപ്പോർട്ടും, ചാരിറ്റി കമ്മിറ്റി അംഗം സന്തോഷ് സി എച് ചാരിറ്റി റിപ്പോർട്ടും, അനുശോചന പ്രമേയം വൈസ് പ്രസിഡൻ്റ് വിജയകുമാർ എൻ കെയും അവതരിപ്പിച്ചു. ഷാജി കൊഴുക്ക ആയിരുന്നു ജനറൽ ബോഡി കൺവീനർ.

പതിനെട്ടാം പ്രവർത്തന വർഷ ഭാരവാഹികളായി സേവ്യർ ആൻ്റണി (പ്രസിഡന്റ്), വിജയകുമാർ എൻ കെ (ജനറൽ സെക്രട്ടറി), സാബു ടി വി (ട്രഷറർ), സുനിൽ കുമാർ, സൂരജ് കെ.വി, ബാലകൃഷ്ണൻ ഇ.വി (വൈസ് പ്രസിഡൻ്റുമാർ), ജോസഫ് മാത്യു (ജോ. ട്രഷറർ),
വിനോയ് വിൽ‌സൺ (അഡ്മിൻ സെക്രട്ടറി), സുനേഷ് ഐ.വി (ആർട്സ് സെക്രട്ടറി), ഹരീന്ദ്രൻ കുപ്ലേരി (ചാരിറ്റി സെക്രട്ടറി), രാജേഷ്കുമാർ മെമ്പർഷിപ്പ് സെക്രട്ടറി), രാജേഷ് ബാബു (സ്പോർട്സ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും 13 അംഗ കേന്ദ്രക്കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ഓമനക്കുട്ടൻ കെ, മഹേഷ് കുമാർ, സേവിയർ ആന്റണി എന്നിവരടങ്ങിയ പ്രസീഡിയം യോഗ നടപടികൾ നിയന്ത്രിച്ചു,

ലൈഫ് മിഷൻ ഭവന പദ്ധതിയിൽ തുച്ഛ വരുമാനക്കാരായ പ്രവാസികളെ ഉൾപെടുത്തുക എന്ന് കേരള സർക്കാരിനോടും, പ്രവാസി വോട്ട് അവകാശം നടപ്പിലാക്കുക എന്ന് ഇലക്ഷൻ കമ്മീഷണറോടും ആർട്സ് സർക്കിൾ പുനസ്ഥാപിക്കുക എന്ന് ഇന്ത്യൻ എംബസിയോടും ജനറൽ ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ആശംസകൾ നേർന്നു കൊണ്ട് പട്രോൺസ്, അഡ്വൈസറി ബോർഡ് അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ, വനിതാവേദി, ബാലവേദി ഭാരവാഹികൾ സംസാരിച്ചു. പ്രസിഡന്റ് സേവ്യർ ആന്റണി യോഗത്തിന് നന്ദി രേഖപ്പെടുത്തി.

error: Content is protected !!