January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് നാഷണൽ ഡേ കപ്പ് ഫുട്ബോൾ :  ഫ്‌ലൈറ്റെർസ് എഫ്‌സി ജേതാക്കൾ

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റ് നാഷണൽ ഡേയോട് അനുബന്ധിച്ചു ഫ്‌ലൈറ്റെർസ് എഫ്‌സി ‘കെഫാകു’മായി സഹകരിച്ചു   നടത്തിയ ഫ്‌ലൈറ്റെർസ് കപ്പ് 2024 ഇന്ത്യൻ എക്സ്പ്രസ്സ്  വിന്നേഴ്സ് ട്രോഫിയും കടപ്പ സ്വീറ്സ് വിന്നേഴ്സ് ക്യാഷ് പ്രൈസിനും  ആതിഥേയരായ ഫ്‌ലൈറ്റെർസ്  എഫ്‌സി അർഹരായി . ഖാലിദ് അൽ ദ്വൈഹി റണ്ണേഴ്‌സ് അപ്പ് ട്രോഫിയും ടി ടൈം റണ്ണേഴ്‌സ് പ്രൈസ് മണിയും കേരള ചലഞ്ചേഴ്‌സ് സ്വന്തമാക്കി . സിറ്റി സ്റ്റാർ സെക്കൻഡ് റണ്ണറപ്പായി കുവൈറ്റ് ലങ്ക എഫ്സിയും കോൺട്രാക്ട് റിസോഴ്സ്സ് ഫെയർ പ്ലേയ് ട്രോഫിക്കും റൗദ എഫ്‌സി അവകാശികളായി .

കുവൈറ്റ് ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികളായ ഹിഷാം അൽ ഫീലി , എൻജിനീയർ ഫാദിൽ മുഖ്യ അതിഥികളായി വന്ന ഉദ്‌ഘാടന ചടങ്ങിൽ കേഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി , ക്ലബ് ഡയറക്ടർ ശുഐബ് ഷെയ്ഖ് , ക്ലബ് പ്രസിഡന്റ് സലിം വകീൽ , സെക്രട്ടറി അഫ്സർ തളങ്കര , ട്രഷറർ ഷാകിബ് ഷെയ്ഖ് , ടൂർണമെൻ്റ് കൺവീനർ മുഹമ്മദ് മല്ലങ്കൈ , ടെക്നിക്കൽ ഡയറക്ടർ തോമസ് അവറാച്ചൻ എന്നിവർ സംബന്ധിച്ചു .

ഇന്ത്യൻ എക്സ്പ്രസ്സ് പ്രതിനിധി ജിനു എബ്രഹാം , ടി ടൈം ഖാലിദ് അൽ ദ്വൈഹി പ്രതിനിധി ജാസിം ,ഹെഡ് കോച്ച്  ജോസഫ് സ്റ്റാൻലി , സെബാസ്റ്റ്യൻ ബെഞ്ചിലാസ് , ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങൾ ട്രോഫികൾ വിതരണം ചെയ്തു .

ടൂർണമെന്റിലെ മികച്ച കളിക്കാരനായി അഭിരാം (ഫ്‌ലൈറ്റെർസ് എഫ്‌സി ), ടോപ് സ്‌കോറർ മിഥിലാജ് (യു എഫ്‌സി മംഗഫ് ), ബേസ്ഡ് ഡിഫൻഡർ സുമിത് (കേരള ചലഞ്ചേഴ്‌സ് ), മികച്ച ഗോൾ കീപ്പർ സുമിത് (ഫ്‌ലൈറ്റെർസ് എഫ്‌സി ) എന്നിവരെ  തിരഞ്ഞെടുത്തു .

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!