ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : 2023 ജൂലൈ 21 ന് അബ്ബാസിയ ആർട്ട് സർക്കിൾ ഹാളിൽ വെച്ച് സാരഥി കുവൈറ്റ് ഗുരുദർശനവേദിയുടെ ആഭിമുഖ്യത്തിൽ വർക്കല നാരായണഗുരുകുല ശതാബ്ദി ആഘോഷിച്ചു. ഗുരുദർശനവേദി ചീഫ് കോർഡിനേറ്റർ ഷാജൻ കുമാർ സ്വാഗതം ആശംസിച്ച പരിപാടിയുടെ ഉദ്ഘാടനം സാരഥി കുവൈറ്റ് പ്രസിഡന്റ് അജി കെ.ആർ. നിർവഹിച്ചു.
ശതാബ്ദി ആഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സാരഥി കുവൈറ്റ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ വിനോദ് ചീപ്പാറയിൽ വിശദീകരിച്ചു. നാരായണഗുരുകുലത്തിന്റെ ഒരുനൂറ്റാണ്ട് പിന്നിട്ട പ്രയാണത്തെ കുറിച്ച് നാരായണഗുരുകുലം ഗൃഹസ്ഥ ശിഷ്യനും, സാരഥി ഗുരുദർശനവേദി മുൻ അഡ്വൈസറുമായ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ഗുരുദേവ ജയന്തി പ്രോഗ്രാം ജനറൽ കൺവീനർ ജിതേഷ് എം പി, മുൻ ട്രഷറർ അനിത് കുമാർ, സാരഥി കുവൈറ്റ് ഹവല്ലി യൂണിറ്റ് കൺവീനർ വിമൽ, ചാരിറ്റി കമ്മിറ്റി ചീഫ് കോർഡിനേറ്റർ കെ ശ്രീകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
കഴിഞ്ഞ നൂറുവർഷമായി നാരായണഗുരുകുലം നൽകിയ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ട് സാരഥി കുവൈറ്റ് ട്രഷറർ ദിനു കമലിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.
ഗുരു ദർശനവേദി കോർഡിനേറ്റർ ഷാജൻ കുമാർ, അംഗങ്ങളായ വിനോദ് ചീപ്പാറയിൽ, മിനി സുജിത് എന്നിവരുടെ നേതൃത്വത്തിൽ സാരഥി കുവൈറ്റ് ഗുരുദർശനവേദിയാണ് പരിപാടികൾ ഏകോപിപ്പിച്ചത്.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.