ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനം കുവൈറ്റ് തല പ്രചാരണോദ്ഘാടനവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും വെള്ളിയാഴ്ച സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടക്കും. രാത്രി ഏഴിന് ആരംഭിക്കുന്ന പരിപാടി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസി (ജനറൽ സെക്രട്ടറി, സൽസബീൽ ജംഇയ്യതുൽ ഖൈരിയ്യ) ഉദ്ഘാടനം ചെയ്യും. കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർകസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി സമ്മേളന പ്രമേയ വിശദീകരണം നിർവഹിക്കും.
ബൈത്തുൽ മുഖദ്ദസ് റിസർച് സ്കോളറായ എൻജി. നൂറുദ്ദീൻ ഹുസൈൻ ഫലസ്തീനി ഫലസ്തീൻ ഐക്യദാർഢ്യത്തിന് നേതൃത്വം നൽകും. കുവൈത്തിലെ വിവിധ സംഘടന നേതാക്കൾ സമ്മേളനത്തിൽ സംബന്ധിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ട്. സമ്മേളന നഗരിയിലേക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ 9906 0684, 9977 6124, 6640 5706, 9782 7920 നമ്പറുകളിൽ ലഭിക്കും.
ഐ.ഐ.സി ഖുർആൻ ലേണിങ് സ്കൂൾ ഓൺലൈൻ ഖുർആൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി, ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് മുഹമ്മദ്, വൈസ് പ്രസിഡൻറ് അബൂബക്കർ സിദ്ദീഖ് മദനി എന്നിവർ പങ്കെടുത്തു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.