ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ സ്പോർട്സ് അക്കാഡമിയായ ഇന്റർനാഷണൽ അക്കാദമി ഫോർ സ്പോർട്സ് ആൻഡ് കൾച്ചർ കുട്ടികൾക്കായി മെഗാ ലീഗ് മത്സരങ്ങൾ ഒരുക്കുന്നു .
പത്തു വയസ്സുമുതൽ പത്തൊൻപതു വയസ്സ് വരെ ഉള്ള ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി വിപുലമായ മത്സര സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു . ഫുട്ബോൾ ബാസ്കറ്റ്ബാൾ എന്നിവയിലാണ് ആദ്യ ഘട്ടത്തിൽ മത്സരങ്ങൾ നടക്കുക.
ഇതിന്റെ ഭാഗമായി നടക്കുന്ന പതിനാറു വയസ്സിനും പത്തൊൻപതു വയസ്സിനും താഴെ പ്രായമുള്ള കുട്ടികൾക്കായുള്ള 5A സൈഡ് ഫുട്ബോൾ ടൂർണമെന്റ് നവംബർ പത്തുമുതൽ ആരംഭിക്കും .
ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായുള്ള ഈ ടൂർണമെന്റിലേക്കുള്ള രെജിസ്റ്റ്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
വിശദവിവരങ്ങൾ ഇന്റർനാഷണൽ അക്കാദമി ഫോർ സ്പോർട്സ് ആൻഡ് കൾച്ചർൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണന്ന് സംഘാടകർ അറിയിച്ചു . നവംബർ 4നു വരെയാണു ആദ്യഘട്ട മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുവാനുള്ള അവസരം ഉള്ളത്.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.