ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സീറോ മലബാർ സഭയുടെ കുവൈറ്റിലെ വിവിധ രൂപത പ്രവാസി അപ്പസ്തോലൈറ്റ് കളുടെ സംയുക്ത കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രസിഡന്റായി മരീനാ ജോസഫ് ചിറയിൽ തെങ്ങുംപള്ളി ( ചങ്ങനാശ്ശേരി) യും ജനറൽ സെക്രട്ടറിയായി റോയി ചെറിയാൻ കണിചേരിൽ ( ചങ്ങനാശ്ശേരി) യും ട്രഷററായി അനൂപ് ജോസ് ചേന്നാട്ട് (കാഞ്ഞിരപ്പള്ളി) യും സ്ഥാനമേറ്റു.
ഗൾഫ് മേഖലയിൽ ആദ്യമായാണ് ഒരു വനിത ഒരു കത്തോലിക്കാ അല്മായ സംഘടനയുടെ തലപ്പത്തേക്ക് വരുന്നത്. അഞ്ച്പെൺകുട്ടികളുടെ മാതാവായ മരീന ജോസഫ് കുവൈറ്റിലെ ദേവാലയത്തിലെ വിശ്വാസ പരിശീലനം അധ്യാപികയായും ലിറ്റർജിക്കൽ ക്വയർ അംഗമായും സേവനം അനുഷ്ഠിച്ചു വരുന്നു.
ജോസഫ് ദേവസി ആണ് ഭർത്താവ്.
റോയി ചെറിയാൻ കുവൈറ്റിൽ വിവിധ സാംസ്കാരിക സംഘടനകളുടെയ്യും സഭയുടെ അല്മായ സംഘടനകളുടെയും നേതൃത്വ നിരയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ്.
വൈസ് പ്രസിഡൻറ് ആയി സുനിൽ സോണി വെളിയത്ത് മാലിൽ ( പാലാ) യും ജോയിൻറ് സെക്രട്ടറിയായി മാത്യു കൊങ്ങമലയിൽ (പാലാ) യും ജോയിൻറ് ട്രഷറർ ആയി നിബിൻ ഡൊമിനിക് പുളിച്ചമാക്കൽ (ഇരിഞ്ഞാലക്കുട) യും ഓഫീസ് സെക്രട്ടറിയായി ജേക്കബ് ആൻറണി വലിയവീടൻ (ചങ്ങനാശ്ശേരി) യും പി ആർ ഓ ആയി റോയി ജോൺ പൂവത്തിങ്കൽ (തൃശൂർ ) ഉം കൾച്ചറൽ കമ്മിറ്റി കൺവീനറായി മാർട്ടിൻ ജോസ് കാഞ്ഞൂക്കാരൻ (എറണാകുളം) ഉം ആർട്സ് കമ്മിറ്റി കൺവീനറായി ജിൻസി ബിനോയ് മുട്ടുങ്കൽ (കാഞ്ഞിരപ്പള്ളി) യും സോഷ്യൽ കമ്മിറ്റി കൺവീനറായി ജയ്സൺ പെരേപ്പാടൻ (എറണാകുളം) ഉം ഇൻറർനാഷണൽ കോഡിനേറ്ററായി ജോസഫ് മൈക്കിൾ മൈലാടുംപാറ (തലശ്ശേരി) യും നാഷണൽ കോഡിനേറ്റർ ആയി ഷിൻസ് ഓടയ്ക്കൽ (പാലാ) യും ജനറൽ കോഡിനേറ്ററായി ആന്റൊ മാത്യു കുമ്പിളുമൂട്ടിൽ (പാലാ) യും മീഡിയോ കോഡിനേറ്റർ ആയി അജു തോമസ് കുറ്റിക്കൽ (പാലാ) യും സോഷ്യൽ കമ്മിറ്റി മെമ്പറായി ജോസഫ് പൗവം ചിറ (പാലാ ) യും വിനോയ് കൂറക്കൽ (ചങ്ങനാശ്ശേരി) യും റിനു കൊണ്ടോടി (പാലാ) യും ബിനോജ് പറത്താഴം (കോതമംഗലം) വും ആർട്സ് കമ്മിറ്റി മെമ്പറായി ബിനോയി മുട്ടുങ്കൽ (കാഞ്ഞിരപ്പള്ളി) യും റോജിൻ മാമൂട്ടിൽ (കോതമംഗലം) വ്വും സജി മൂലൻ കറുകുറ്റിക്കാരൻ ( ഇരിഞ്ഞാലക്കുട) യും കൾച്ചറൽ കമ്മിറ്റി അംഗമായി ആൻറണി തറയിൽ (എറണാകുളം) വും വർക്കിച്ചൻ പെരുവച്ചിറ (പാലാ) യും ബിജു അഗസ്റ്റിൻ (എറണാകുളം) വും ചീഫ് ഓഡിറ്ററായി ബെന്നി പുത്തൻ (പാലാ) യും ചീഫ് ഇലക്ഷൻ കമ്മീഷണറായി ജിംസൺ മാത്യു (തലശ്ശേരി) യും ഉൾപ്പെടെ 40 അംഗ രൂപതാ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു.
ഷിനു ജേക്കബ് ഇല്ലിക്കൽ (ചങ്ങനാശ്ശേരി) തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.
പുതിയ കമ്മിറ്റി അംഗങ്ങൾ ഇലക്ഷൻ കമ്മീഷണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു.സത്യപ്രതിജ്ഞയ്ക്ക് മുമ്പായി നടന്ന യോഗത്തിൽ മുൻ പ്രസിഡൻറ് ശ്രീ ആന്റോ മാത്യു അധ്യക്ഷത വഹിച്ചു.
മുൻ ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ പോൾ പായിക്കാട്ട് ചീഫ് കോഡിനേറ്റർ ബെന്നി പുത്തൻ എന്നിവർ സംസാരിച്ചു
പുതുതായി സ്ഥാനമേറ്റ കമ്മിറ്റി അംഗങ്ങൾക്ക് ആശംസകൾ അറിയിച്ചു ജോസ് തോമസ് ഇലഞ്ഞിക്കൽ , ബിനോയ് വർഗീസ് കുറ്റിപ്പുറത്ത് മുണ്ടുവേലിൽ , ജേക്കബ് ആന്റണി വലിയവീടൻ എന്നിവർ സംസാരിച്ചു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു