ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പഴയപള്ളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശ്രേഷ്ഠം നമ്മുടെ മലയാളം എന്ന പേരിൽ സംഘടിപ്പിക്കുന്ന മലയാള ഭാഷ പഠനകളരി മംഗഫ് ബെഥേൽ ചാപ്പലിൽ തുടക്കം കുറിച്ചു.
മലയാള ഭാഷയെ മനസിലാക്കുവാനും,മലയാളത്തിന്റെ നന്മയെ തിരിച്ചറിഞ്ഞു അവയെ ഉൾക്കൊള്ളുവാനും നമ്മുടെ കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പഠനകളരി ക്രമീകരിച്ചിരിക്കുന്നത്.
യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള ഭാഷ പഠനകളരി കൺവീനർ ബോബൻ ജോർജ് ജോൺ സ്വാഗതം ആശംസിച്ചു.ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനം വൈസ് പ്രസിഡന്റ് റവ.ഫാ. ജയിൻ സി. മാത്യു യോഗം ഉദ്ഘാടനം ചെയ്തു.
ഇടവക ആക്റ്റിംഗ് ട്രഷറർ സുനിൽ അലക്സാണ്ടർ, ഇടവക സെക്രട്ടറി വിനോദ് ഇ. വർഗീസ്,യുവജനപ്രസ്ഥാനം സെക്രട്ടറി മനു ബേബി,യുവജനപ്രസ്ഥാനം ട്രഷറർ ബൈജു എബ്രഹാം എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മലയാള ഭാഷ പഠനകളരി ജോയിന്റ് കൺവീനർ ജോർലി എം.ജേക്കബ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.