January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മിഹ്റജാനുൽ ബിദായ’ സമസ്ത  മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: ‘നേരറിവ് നല്ല നാളേക്ക്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കുവൈത്തിലെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളിൽ ‘മിഹ്റജാനുൽ ബിദായ’ പ്രവേശനോത്സവം  കഴിഞ്ഞ ദിവസം ഏപ്രിൽ 19 ന് വെള്ളി  രാവിലെ 8.00 മണിക്ക് കൂടുതൽ വർണ്ണാഭത്തോടെ തുടക്കമായി.

അബ്ബാസിയ – ദാറുത്തർബിയ മദ്റസ, ഫഹാഹീൽ – ദാറു തഅ’ലീമിൽ ഖുർആൻ മദ്രസ, സാൽമിയ –  മദ്റസതുന്നൂർ എന്നീ മൂന്ന് മദ്രസകളിലായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.

അബ്ബാസിയ – ദാറുത്തർബിയ  മദ്‌റസയിൽ  നടന്ന പ്രവേശനോത്സവം ഹകീം മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. മദ്റസ പ്രിൻസിപ്പാൾ അബ്ദുൽ ഹമീദ് അൻവരി  അധ്യക്ഷത വഹിച്ചു.  കെ.ഐ.സി  കേന്ദ്ര വൈസ് പ്രസിഡൻ്റ്  മുസ്തഫ ദാരിമി പരിപാടി ഉൽഘാടനം നിർവഹിച്ചു.  അഡ്മിഷൻ ഫോം വിതരണോദ്ഘാടനം  കേന്ദ്ര വൈസ് പ്രസിഡൻ്റ്   മുഹമ്മദലി പുതുപ്പറമ്പ്  മറിയം ഖുലൂദ്‌ എന്ന വിദ്യാർത്ഥിനിക്ക് ആദ്യ അഡ്മിഷൻ  നൽകി നിർവഹിച്ചു . മദ്‌റസ സെക്രട്ടറി ശിഹാബ് കോഡൂർ സ്വാഗതവും ട്രഷറർ ഹബീബ് കയ്യം നന്ദിയും പറഞ്ഞു.

ഫഹാഹീൽ –  ദാറുതഅ’ലീമിൽ ഖുർആൻ  മദ്‌റസയിൽ കുവൈത്ത് കേരളാ ഇസ്‌ലാമിക് കൌൺസിൽ കേന്ദ്ര ചെയർമാൻ ഉസ്താദ് ശംസുദ്ധീൻ ഫൈസി പ്രവേശനോത്സവം ഉൽഘാടനം നിർവഹിച്ചു. ഒന്നാം ക്‌ളാസ്സിലേക്ക് പുതിയ അധ്യയന വര്ഷങ്ങളിലേക്ക് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള  ആദ്യാക്ഷരം അദ്ദേഹം ചൊല്ലികൊടുത്തു.  മദ്റസ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നൽകി. മദ്‌റസ പ്രസിഡണ്ട്  സലാം  പെരുവള്ളൂർ സ്വാഗതവും ട്രെഷറർ മുഹമ്മദ് എ.ജി  നന്ദിയും പറഞ്ഞു.

സാൽമിയ – മദ്രസത്തുന്നൂറിൽ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ നെല്ലിക്കുത്ത് (സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം & SYS ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് ) ഉൽഘാടനം നിർവഹിച്ചു. മത വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉത്തമ സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കൂ.. എന്ന് അദ്ദേഹം  പ്രസംഗത്തിൽ സൂചിപ്പിച്ചു. പ്രവേശനോത്സവത്തിൽ  സനായ ശാനിർ എന്ന വിദ്യാർത്ഥിനിയുടെ ഫോറം സ്വീകരിച്ച് ആദ്യ അഡ്മിഷൻ നൽകി. മദ്‌റസ  പ്രിൻസിപ്പാൾ സൈനുൽ ആബിദ്   നെല്ലായ അധ്യക്ഷത വഹിച്ചു.  പ്രസിഡൻ്റ്  അശ്റഫ് സൽവ സ്വാഗതവും ട്രഷറർ അഫ്താബ്  നന്ദിയും പറഞ്ഞു.

പ്രവേശനോത്സവം സംഘടിപ്പിച്ച മൂന്നു മദ്രസകളിലും  വിദ്യാർത്ഥികൾക്കുള്ള സ്നേഹ സമ്മാനവും ,  പഠനോപകരണം വിതരണം ചെയ്തു.  ധാർമ്മിക മൂല്യങ്ങളിലും മതസൗഹാർദ്ദത്തിലുമൂന്നിയ പാഠ്യപദ്ധതികളാണ് മദ്രസകളിൽ നൽകപ്പെടുന്നത്. 
മത വിദ്യാഭ്യാസം നേടുവാൻ വേണ്ടി കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്കുള്ള പ്രവേശനം  ഉറപ്പാക്കുന്നതോടൊപ്പം അവർക്കുള്ള വാഹന സൗകര്യങ്ങളും  ഉറപ്പാക്കിയിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു.

ഖുർആൻ പഠനത്തിന് മുൻഗണന, ഒന്നുമുതൽ പ്ലസ് ടു വരെയുള്ള  ക്‌ളാസ്സുകളിലേക്ക് പ്രവശനം, ഉന്നത പരിശീലനം ലഭിച്ച ഉസ്താദുമാരുടെ സേവനം, നാട്ടിൽ തുടർ പഠനത്തിനുള്ള ടി.സി സൗകര്യം, കലാ സാഹിത്യ മത്സരങ്ങൾ കൂടാതെ മലയാള ഭാഷ പഠനത്തിന് അവസരം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അഡ്മിഷനും വിശദ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

– അബ്ബാസിയ്യ 94974271, 90002329, 97391896
– ഫഹാഹീൽ 99286063, 60352790, 55900385
– സാൽമിയ 65699380, 55794289, 65727165

Photo Caption: ഫഹാഹീൽ –  ദാറുതഅ’ലീമിൽ ഖുർആൻ  മദ്‌റസയിൽ കുവൈത്ത് കേരളാ ഇസ്‌ലാമിക് കൌൺസിൽ കേന്ദ്ര ചെയർമാൻ ഉസ്താദ് ശംസുദ്ധീൻ ഫൈസി പ്രവേശനോത്സവം ഉൽഘാടനം നിർവഹിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!