ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികളുടെ മനസ്സിൽ ഒരു പതിറ്റാണ്ടിനിപ്പുറവും ഒളിമാങ്ങാതെ നിൽക്കുന്ന ‘ഒരു വടക്കൻ വീരകഥ’ക്ക് ശേഷം തനിമ അണിയിച്ചൊരുക്കുന്ന നാടകം ഈദ് അവധി ദിവസങ്ങളായ ഏപ്രിൽ 22, 23, 24 തീയതികളിൽ അബ്ബാസിയായിലെ കുവൈറ്റ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ അരങ്ങേറുന്നു. വിശ്വവിഖ്യാത നാടകകൃത്തായ വില്യം ഷേ്സ്പിയറിന്റെ വിശ്വപ്രസിദ്ധ ദുരന്ത കാവ്യമായ ‘ മാക്ബത് ‘ ആണ് വേദിയിൽ എത്തുന്നത്.മൊഴിമാറ്റം നടത്തി, ഗാനങ്ങൾ എഴുതി സംവിധാനം ചെയ്യുന്നത് ബാബുജി ബത്തേരി.ആർട്ടിസ്റ്റ് സുജാതൻ, ഉദയൻ അഞ്ചൽ, മുസ്തഫ അമ്പാടി, മനോജ് മാവേലിക്കര, ബാപ്റ്റിസ്റ്റ് ആംബ്രോസ്സ്, ജിനു എബ്രഹാം, വിജേഷ് വേലായുധൻ തുടങ്ങിയവരാണ് പിന്നണിയിൽ.
നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ശിവൻ ബോസ്കോ, ബെൻസൺ ബോസ്കോ എന്നിവർ ചേർന്ന് നിർവഹിച്ചു. സീനിയർ ഹാർഡ്‌കോർ അംഗം ജോണി കുന്നിൽ ഏറ്റു വാങ്ങി.ധീരജ് ദിലീപിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി നാടകത്തേക്കുറിച്ച് വിവരിച്ചു. ഉഷ ദിലീപ് സ്വാഗതവും, വിജേഷ് വേലായുധൻ നന്ദിയും പ്രകാശിപ്പിച്ചു. ജിനു എബ്രഹാം പരിപാടികൾ ഏകോപിപ്പിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.