January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തനിമയുടെ നാടകം ‘മാക്ബത്തി’ന്റെ ടിക്കറ്റുകൾ വിതരണം ആരംഭിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : തനിമയുടെ നാടകം ‘മാക്ബത്തി’ന്റെ ടിക്കറ്റുകൾ വിതരണം ആരംഭിച്ചു.മാർച്ച് 29 ന്  യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച്,  നാടകത്തനിമ കൺവീനർ ശ്രീ ജേക്കബ് വർഗീസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ, നാടകത്തനിമ ജോയിന്റ് കൺവീനർ  കുമാർ തൃത്താല സ്വാഗതം ആശംസിച്ചു. തനിമ ജനറൽ കൺവീനറും,   മാക്ബത്  നാടകത്തിന്റെ സംവിധായകനുമായ  ബാബുജി ബത്തേരി, നാടകത്തിന്റെ പരിശീലന പുരോഗതിയെ കുറിച്ച് സംസാരിച്ചു.  സഹസംവിധായകരായ  വിജേഷ് വേലായുധൻ, ജിനു എബ്രഹാം എന്നിവരും,  മറ്റു  അണിയറപ്രവർത്തകരും സന്നിഹിതരായിരുന്നു.  കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ  മഹേഷ് അയ്യർ (പ്രിൻസിപ്പൽ,സ്മാർട്ട് ഇന്ത്യൻ സ്കൂൾ), പി. ജി. ബിനു (ചെയർമാൻ- വോയിസ് കുവൈറ്റ് & ട്രാക്ക്),  അജിത് കുമാർ കെ. എം (Aircraft  മെയിന്റനെൻസ് എഞ്ചിനീയർ- കുവൈറ്റ് ഏയർവേസ്‌),  എ. മോഹർകുമാർ (ട്രഷറർ – ട്രാക്ക്), ബിനു ജോസഫ്   (കെ. കെ . ബി സ്പോർട്സ്  ക്ലബ് ) എന്നിവർക്ക്, ടിക്കറ്റ് വിൽപന കൺവീനർ അലക്സ് വർഗീസും ജോയിന്റ് കൺവീനർ ഐസക് വർഗീസും ചേർന്ന്, ആദ്യ ടിക്കറ്റുകൾ നൽകി.  അലക്സ് വർഗീസ് നന്ദി പ്രകാശനം നിർവഹിച്ചു. 
ഏപ്രിൽ  22, 23, 24 ദിനങ്ങളിൽ ജലീബ്  കുവൈത്ത്‌ ഇന്ത്യൻ സ്കൂളിൽ തനിമ കുവൈത്ത്‌ അരങ്ങൊരുക്കുന്ന,  വില്ല്യം ഷേക്സ്പിയറിന്റെ പ്രശസ്തമായ നാടകം “മാക്ബത്തിന്റെ” ടിക്കറ്റുകൾ ഉടൻ ആവശ്യക്കാർക്ക്‌ ലഭ്യമാക്കും എന്ന് സംഘാടകർ അറിയിച്ചു.

എമറാൾഡ്‌, സാഫയർ, റൂബി, ഗാർനറ്റ്‌, ഡയമണ്ട്‌, പ്ലാറ്റിനം, ഗോൾഡ്‌ എന്നിങ്ങനെ വിവിധതരം ടിക്കറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.  ടിക്കറ്റുകൾക്ക്‌ 95500351, 99763613 , 65122295 , 66253617 , 65557002  എന്നീ നമ്പറുകളിൽ വാട്സപ്പ്‌ സന്ദേശം അയച്ച്‌ ബുക്ക്‌ ചെയ്യാവുന്നതാണ്.

മാസങ്ങൾ നീളുന്ന പരീശീലനകളരിക്കു ശേഷം, നാടകം കാണികൾക്ക് മുമ്പിലെത്തിക്കുവാൻ അവസാനഘട്ട തയ്യാറെടുപ്പുകൾ നടക്കുന്നു. എല്ലാ പ്രവാസികളും ഈ നാടകം കണ്ട്‌, തനിമയുടെ ഈ സംരംഭം  വിജയിപ്പിക്കണം എന്ന് സംഘാടകസമിതി അഭ്യർത്ഥിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!