ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ. മുൻ പതിവുപോലെ ഇത്തവണയും ആഘോഷങ്ങൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ലാൽ കെയേഴ്‌സ് പ്രിയ താരത്തിൻറെ ജന്മദിനം ആഘോഷിച്ചത്.
മൂന്ന് പേർക്കാണ് ലാൽ കേയെഴ്സിൻ്റെ സഹായം ലഭിച്ചത്. ക്യാൻസർ രോഗിയായ മകന്റെ ചികിത്സാവശ്യങ്ങൾക്കായി നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടിലായ തിരുവനന്തപുരം ശ്രീകാര്യം സ്വദേശിക്ക് ഇന്ത്യൻ എമ്പസിയുടെ നിർദ്ദേശത്തെ തുടർന്ന് ലാൽ കെയേഴ്‌സ് വിമാന ടിക്കറ്റ് കൈമാറി. ട്രഷറർ അനീഷ് നായർ ടിക്കറ്റ് കൈമാറി.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന മലപ്പുറം കാടാമ്പുഴ സ്വദേശിനിക്ക് ചികിത്സാ സഹായം കൈമാറി. ലാൽ കെയേഴ്‌സ് ജോയിന്റ് സെക്രട്ടറി പ്രവീൺ കുമാർ ആണ് തുക കൈമാറിയത്.
വൃക്കമാറ്റൽ ശസ്ത്രക്രിയക്കായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ആലുവ ശ്രീമൂലനഗരം സ്വദേശിക്കായുള്ള ചികിത്സാ സഹായവും ലാൽ കെയേഴ്‌സ് നൽകി. ചികിത്സാസഹായം ജനറൽ സെക്രട്ടറി ഷിബിൻലാൽ ചാരിറ്റി കോഡിനേറ്റർ അഖിലിന് കൈമാറി.
ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയേഴ്‌സ് അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുക വഴിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊവിഡ് കാലത്ത് ധന്യ ഫുഡ് കിറ്റ് വിതരണവും മരുന്ന് വിതരണവും ഉൾപ്പെടെ ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ച സംഘടന അടുത്തിടെ ഓൺലൈൻ പഠനത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച കൊട്ടാരക്കര സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയിരുന്നു. ലാൽ കേയെഴ്സിൽ അംഗത്വം എടുക്കുവാൻ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
ജോസഫ് :- 6559 2255
അഖിൽ :- 559 36169
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.