ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയേഴ്‌സിൻ്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തുടർച്ചയായ മൂന്നാം വർഷമാണ് ലാൽ കെയേഴ്‌സ് രക്തദാനക്യാമ്പ് നടത്തിയത്. കുവൈറ്റ് സെന്റ്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജാബ്രിയ ബ്ലഡ് ബാങ്കിൽ ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 3:30 മുതൽ 6:30 വരെ ആയിരുന്നു ക്യാമ്പ്.
ലാൽ കെയേഴ്‌സ് എല്ലാമാസവും നടത്തിവരാറുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തിലെ പരിപാടിയായാണ് രക്തദാന ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ കെയേഴ്‌സിനൊപ്പം സഹകരിച്ച ജോയ് ആലുക്കാസ് അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൾ അസീസിനെയും ബദർ അൽ സമ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് അബ്ദുൾ ഖാദറിനെയും ലാൽ കെയേഴ്‌സ് അഡ്വൈസറി കമ്മിറ്റി ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ മനോജ് മാവേലിക്കര, മുരളി പണിക്കർഎന്നിവർ ചേർന്ന് ആദരിച്ചു.
പരിപാടികളുടെ ഏകോപനം ലാൽ കെയേഴ്‌സ്
കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്യാമ്പിൽ നൂറോളം രക്തദാതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.
More Stories
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു