ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ലാൽകെയേഴ്‌സ്സ് കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മോഹൻദാസിന് ലാൽകെയേഴ്‌സ്സ് സെന്റ്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ലാൽകെയേഴ്‌സ്സ് കുവൈറ്റ് പ്രസിഡന്റ് രാജേഷ് ആർ ജെ അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തിൽ ജനറൽ സെക്രട്ടറി ഷിബിൻലാൽ,ഈവന്റ് കൺവീനർ പ്രശാന്ത് കൊയിലാണ്ടി,സെന്റ്രൽ കമ്മിറ്റി അംഗങ്ങളായ ലെനിൻ,മനോജ്,അഖിൽ എന്നിവർ മോഹൻദാസിനെ പ്രവർത്തനങ്ങളെ അനുസ്മരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ലാൽകെയേഴ്‌സിന്റെ സ്നേഹോപകാരം അധ്യക്ഷൻ മോഹൻദാസിന് നൽകി.
തുടർന്ന് മോഹൻദാസ് മറുപടിപ്രസംഗം നൽകി. പ്രവാസ ഭൂമികയിൽ ആവശ്യക്കാർക്ക് താങ്ങും തണലുമായി നിൽക്കുന്ന ലാൽകെയേഴ്‌സിന്റെ പ്രവർത്തനങ്ങൾ അനസ്യൂതം തുടരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ലാൽകെയേഴ്‌സിന്റെ എല്ലാ സേവനപ്രവർത്തനങ്ങളുമായി നാട്ടിൽ നിന്ന് തൻ്റെ തുടർ സഹകരണം ഉണ്ടാകും എന്ന് ഉറപ്പുനൽകി. ട്രഷറർ അനീഷ് നായർ കൃതജ്ഞത രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.