ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സന്ദർശനത്തിനെത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പിയ്ക്ക് വയനാടിനെ സമകാലിക വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തിക്കൊണ്ട് കുവൈത്ത് വയനാട് അസോസിയേഷൻ ഭാരവാഹികൾ നിവേദനം സമർപ്പിച്ചു. ആക്ടിംഗ് പ്രസിഡന്റ് അലക്സ് മാനന്തവാടി, വൈസ് പ്രസിഡന്റ് മിനി കൃഷ്ണ, ജെന. സെക്രെട്ടറി ജിജിൽ മാത്യു, ജോയിന്റ് സെക്രെട്ടറി എബി ജോയ്, പി.എൻ. നായർ എന്നിവർ സന്നിഹിതരായിരുന്നു.
വയനാടുകാർ നിരന്തരമായ് നേരിട്ടുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ നിന്ന് പരിഹാരം, ചുരം അടക്കം റോഡുകളുടെ വികസനവും അനുവദിച്ചു തന്ന മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ കാരണം സംഭവിക്കുന്ന മരണങ്ങളും ശ്രദ്ധയിൽ പെടുത്തി. കേരളത്തിന്റെ ഏറ്റവും സുപ്രധാനമായ ടൂറിസ്റ്റ് ജില്ലകളിൽ ഒന്നായ വയനാടിന്റെ വിഷയത്തിൽ പൊതുവായ ശ്രദ്ധ ഉണ്ടാവണം എന്നും ബഫർ സോൺ ആശങ്കകൾക്ക് പരിഹാരം ഉണ്ടാക്കണമെന്നും ഭാരവാഹികൾ ഉണർത്തിച്ചു..
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.