ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം 2023 സംഘടിപ്പിച്ചു.മെഹബുള്ള കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം കൺവീനർ ജെലീൽ വാരാമ്പറ്റ സ്വാഗതവും കുവൈറ്റ് വയനാട് അസോസിയേഷൻ രക്ഷാധികാരിയും കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായ ബാബുജി ബത്തേരി ഉദ്ഘടാനം ചെയ്‌തു . പ്രസിഡണ്ട് ബ്ലെസ്സൻ സാമുവൽ അധ്യക്ഷത വഹിച്ചു.മുഖ്യതിഥിതി ബഹു: ഉസ്മാൻ ദാരിമി ഇഫ്താർ സന്ദേശം നൽകുകയും
കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കണ്ണൂർ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ ഒപ്പം പി.എം നായർ ,തനിമ കുവൈറ്റ് പ്രതിനിധി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
അഡ്വൈസറി ബോർഡ് അംഗം മുബാറക്ക് കാബ്രത്ത് വയനാട് അസോസിയേഷൻ നടത്തി കൊണ്ടിരിക്കുന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട് വിശദീകരിച്ച് സംസാരിച്ചു. വിശിഷ്ട വ്യക്തിക്കുള്ള മൊമെന്റോ കുവൈറ്റ് വയനാട് അസോസിയേഷൻ വൈസ് പ്രസിഡണ്ട് അലക്സ് മാനന്തവാടി നൽകി. പരിപാടിക്ക് ട്രഷറർ അജേഷ് നന്ദിയും പറഞ്ഞു.മറ്റ് എക്സികുട്ടീവ് അംഗങ്ങളുടെ പ്രയത്നവും,അംഗങ്ങളുടെ സഹകരണവും കൊണ്ട് പരിപാടി മികവുറ്റതായി തീർന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.