April 27, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്ത് കെഎംസിസിക്ക് ഇനി പെൺ കരുത്ത്;ഡോക്ടർ ശഹീമ മുഹമ്മദ്‌ പ്രസിഡണ്ട്, അഡ്വക്കറ്റ് ഫാത്തിമ സൈറ ജനറൽ സെക്രട്ടറി, ഫാത്തിമ അബ്ദുൽ അസീസ് ട്രഷറർ

കുവൈത്ത് കെഎംസിസി വനിതാ വിംഗ് രൂപീകരിച്ചു. ഡോക്ടർ ശഹീമ മുഹമ്മദ്‌ (കാസർകോട്)പ്രസിഡണ്ടായും അഡ്വക്കറ്റ് ഫാത്തിമ സൈറ (മലപ്പുറം) ജനറൽ സെക്രട്ടറിയായും ഫാത്തിമ അബ്ദുൽ അസീസ് (കോഴിക്കോട്) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് കുവൈത്ത് കെ എം സി സി ക്ക് വനിതാ വിഭാഗം ഉണ്ടാകുന്നത്. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച വനിതാ വിംഗ് രൂപീകരണ പൊതു സമ്മേളനത്തിൽ നൂറുക്കണക്കിന് വനിതകൾ പങ്കെടുത്തു. പ്രവാസി പെൺ കരുത്തിന്റെ പ്രഖ്യാപനമായി വനിതാ വിംഗ് രൂപീകരണ സമ്മേളനം മാറി. പ്രഖ്യാപന സമ്മേളനത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വക്കറ്റ് നജ്‌മ തബ്ഷീറ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. മുഹമ്മദ്‌ വലീദ് ഇബ്നു ഖാലിദ് ഖിറാഅത്ത് നടത്തി. കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങളാണ് വനിതാ വിംഗ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

സഹഭാരവാഹികൾ:
വൈസ് പ്രസിഡണ്ടുമാർ: റസിയ മുസ്തഫ ഹംസ – കണ്ണൂർ, തസ്‌നീം കാക്കതറയിൽ – മലപ്പുറം, ഫാത്തിമത് സജിദ – കാസറഗോഡ്, റസീന അൻവർ സാദത്ത് – പാലക്കാട്‌, ജസീറ സിദ്ദീഖ് – കോഴിക്കോട്, നൗറിൻ മുനീർ – കോഴിക്കോട്, ഷഫ്‌ന ഹർഷാദ് – കോഴിക്കോട്.

സെക്രട്ടറിമാർ: സനാ മിസ്ഹബ് – കാസറഗോഡ്, ഫസീല ഫൈസൽ – കോഴിക്കോട്, മുഹ്സിന നിസാർ – തൃശൂർ, ശബാനു ഷഫീർ – വയനാട്, ഫരീദ ശുഐബ് – കോഴിക്കോട്, സുബി തഷ്റീഫ് – കോഴിക്കോട്, മെഹരുന്നിസ ആരിഫ് – കണ്ണൂർ .

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെടവരോടുള്ള ആദരസൂചകമായി മൗനപ്രാർത്ഥന നടത്തി.
സമ്മേളനത്തിലെ മുഖ്യാതിഥിയായ നജ്‌മ തബ്ഷീറക്ക് സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് നാസർ മഷ്ഹൂർ തങ്ങളും മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ്‌ അജ്മൽ വേങ്ങരയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളും ചേർന്നു കൈമാറി. ഉന്നത വിജയം നേടിയ ഡോക്ടർ ഫാത്തിമ ഷഫീനക്ക് കൂത്തു പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം ഭാരവാഹികളുടെ സാനിധ്യത്തിൽ നജ്‌മ തബ്ഷീറ കൈമാറി. ദേശീയ ദിനത്തോട് അനുബന്ധിച്ച് കുവൈത്ത് കെഎംസിസി സംസ്ഥാന ആർട്സ് വിംഗ് സംഘടിപ്പിച്ച പ്രബന്ധ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇസ്മായിൽ വള്ളിയോത്ത്, രണ്ടാം സ്ഥാനം നേടിയ ഷാജി കാട്ടുംപുറം, മൂന്നാം സ്ഥാനം നേടിയ ബിജു കുര്യൻ എന്നിവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും നജ്‌മ തബ്ഷീറ കൈമാറി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.ടി സലീം, ബഷീർ ബാത്ത, റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഡോക്ടർ മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, ഇല്യാസ് വെന്നിയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!