ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൂരിക്കുഴി നിവാസികളുടെ കൂട്ടായ്മയായ കുവൈറ്റ് കൂരിക്കുഴി ചാരിറ്റി സെന്റർ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഭാരവാഹികൾ : ശിഹാബ് തങ്ങൾ (ചെയർമാൻ), ഷഫാസ് അഹമ്മദ് (പ്രസിഡണ്ട്) , ഷാജി ഇബ്രാഹിം (ജനറൽ സെക്രട്ടറി), ശിഹാബ് ഇബ്രാഹിം (ട്രഷറർ), അക്ബറലി, മനാഫ് അസീസ് (വൈസ് പ്രസിഡണ്ടുമാർ ), അബ്ദുസ്സലാം പി കെ, നിഷാദ് ഇബ്രാഹിം (ജോയന്റ് സെക്രട്ടറിമാർ), ഷഫീഖ് തങ്ങൾ, നൗഫൽ ടി എച്ച് (ജോയന്റ് ട്രഷറർമാർ), മനാഫ് മുഹമ്മദ് ഓർഗനൈസിംഗ് (സെക്രട്ടറി).
മങ്കഫ് മെമറീസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഷഫാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. മനാഫ് അബ്ദുസ്സലാം പി കെ റിപ്പോർട്ടും ശിഹാബ് ഇബ്രാഹിം, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മനാഫ് മുഹമ്മദ് സ്വാഗതവും ഷഫീഖ് തങ്ങൾ നന്ദിയും പറഞ്ഞു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു